വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് തട്ടിപ്പ്: മൂന്നംഗ സംഘം പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കുവൈത്ത് സിറ്റി: ഔദ്യോഗിക സർക്കാർ ഏജൻസികളെ അനുകരിക്കുന്ന വ്യാജ വെബ്സൈറ്റുകൾ നിർമിച്ച് തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. രണ്ട് ഈജിപ്ഷ്യൻ പൗരന്മാരും ഒരു സിറിയൻ പൗരനുമാണ് പിടിയിലായത്.
തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇവർ സ്മാർട്ട് ഫോണുകൾ വാങ്ങുകയും രാജ്യത്തിന് പുറത്തേക്ക് കടത്താൻ ശ്രമം നടത്തിയതായും കണ്ടെത്തി. ക്രിമിനൽ സെക്യൂരിറ്റി സംഘമാണ് പ്രതികളെ പിടികൂടിയത്.
പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷന്റെ ഔദ്യോഗിക സൈറ്റിനോട് സാമ്യമുള്ള വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചായിരുന്നു തട്ടിപ്പ്. ഇരകളെ കബളിപ്പിച്ച് അവരുടെ സാമ്പത്തിക വിവരങ്ങൾ നേടാൻ സെർച്ച് എൻജിനുകൾ വഴി ഈ സൈറ്റ് പ്രമോട്ട് ചെയ്യുകയും ചെയ്തു.
പ്രതികളിൽനിന്ന് ബാങ്ക് കാർഡ് വിവരങ്ങൾ പകർത്താൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, വ്യാജ രേഖകൾ എന്നിവ പിടിച്ചെടുത്തു.
ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. പ്രതികളെ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
ഇടപാടുകൾക്ക് മുമ്പ് വെബ്സൈറ്റുകളുടെ ആധികാരികത പരിശോധിക്കാനും ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകൾ മാത്രം ഉപയോഗിക്കാനും ജാഗ്രത പാലിക്കാനും ആഭ്യന്തര മന്ത്രാലയം ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

