Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ്ര​മു​ഖ...

പ്ര​മു​ഖ ക​മ്പ​നി​യു​ടെ പേ​രി​ൽ വ്യാ​ജ വി​സ ന​ൽ​കി ത​ട്ടി​പ്പ്​

text_fields
bookmark_border
പ്ര​മു​ഖ ക​മ്പ​നി​യു​ടെ പേ​രി​ൽ വ്യാ​ജ വി​സ ന​ൽ​കി ത​ട്ടി​പ്പ്​
cancel

കു​വൈ​ത്ത്​ സി​റ്റി: പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ വി​സ ന​ൽ​കി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​താ​യി പ​രാ​തി. ഹ്യൂ​ണ്ടാ​യ്​ ക​മ്പ​നി​യു​ടെ പേ​രി​ൽ ഒാ​ൺ​ലൈ​നാ​യി വ്യാ​ജ വി​സ ന​ൽ​കി മു​ഹ​മ്മ​ദ​ലി അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്ന മ​ല​യാ​ളി ക​ഴി​ഞ്ഞ ദി​വ​സം ത​ട്ടി​പ്പി​നി​ര​യാ​യി. 5500 രൂ​പ അ​ഡ്വാ​ൻ​സ്​ ന​ൽ​കി​യ ശേ​ഷം മെ​ഡി​ക്ക​ലും മ​റ്റു ന​ട​പ​ടി​ക​ളും ക​ഴി​ഞ്ഞ്​ ടി​ക്ക​റ്റി​നാ​യി ട്രാ​വ​ൽ​സി​നെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ്​ വി​സ വ്യാ​ജ​മാ​ണെ​ന്ന്​ അ​റി​യു​ന്ന​ത്.

190 ദീ​നാ​ർ ശ​മ്പ​ള​വും 10 മാ​സ​ത്തി​ൽ ഒ​രു​മാ​സം അ​വ​ധി​യും വാ​രാ​ന്ത്യ അ​വ​ധി​യും കാ​ണി​ച്ചു​ള്ള ഒാ​ഫ​ർ ലെ​റ്റ​റി​ൽ വി​മാ​ന ടി​ക്ക​റ്റ്, ഭ​ക്ഷ​ണം, താ​മ​സം എ​ന്നി​വ​യും വാ​ഗ്​​ദാ​നം ചെ​യ്​​തി​രു​ന്നു. ഹ്യൂ​ണ്ടാ​യ്​ ക​മ്പ​നി​യു​ടെ പേ​രി​ൽ വ്യാ​ജ സീ​ൽ പ​തി​ച്ചു​ള്ള ഒാ​ഫ​ർ ലെ​റ്റ​റാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​ന്​ ല​ഭി​ച്ച​ത്. കു​വൈ​ത്തി​ലെ റു​​മൈ​തി​യ​യി​ലെ വി​ലാ​സം കാ​ണി​ച്ചി​രു​ന്ന​തി​നാ​ൽ ത​ട്ടി​പ്പാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യി​ല്ലെ​ന്ന്​ ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഒ​റ്റ​നോ​ട്ട​ത്തി​ൽ ക​ണ്ടാ​ൽ തി​രി​ച്ച​റി​യാ​ത്ത​താ​ണ്​ വ്യാ​ജ വി​സ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsfake visa
News Summary - fake visa-kuwait-gulf news
Next Story