Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ വാക്സിനേഷൻ സർട്ടിഫിക്കറ്റ്: ഈജിപ്ഷ്യൻ നഴ്സിന് നാലുവർഷം തടവ്
text_fieldsbookmark_border
കുവൈത്ത് സിറ്റി: വ്യാജ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് ഈജിപ്ഷ്യൻ നഴ്സിന് നാലുവർഷം തടവ്. കേസിൽ നേരത്തേ ശിക്ഷ വിധിച്ച ക്രിമിനൽ കോടതിയുടെ വിധി കാസേഷൻ കോടതിയും ശരിവെക്കുകയായിരുന്നു. കേസിൽ മറ്റൊരാളെ ഏഴുവർഷം തടവിനും വിധിച്ചതായി പ്രാദേശികപത്രം റിപ്പോർട്ട് ചെയ്തു. പ്രതികളെ ജോലിയിൽനിന്ന് പിരിച്ചുവിടണമെന്നും ജയിൽശിക്ഷ കഴിഞ്ഞ് ഉടൻ നാടുകടത്തണമെന്നും ക്രിമിനൽ കോടതി ഉത്തരവിട്ടിരുന്നു.
Next Story

