വ്യാജ സർവകലാശാല ബിരുദം: അന്വേഷണം ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: സർക്കാർ മേഖലയിലെ വ്യാജ സർവകലാശാല ബിരുദങ്ങളുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം സമഗ്ര അന്വേഷണം ആരംഭിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 123 പൗരന്മാരാണ് അന്വേഷണ പരിധിയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ജീവനക്കാർ സമർപ്പിച്ച ചില അക്കാദമിക് സർട്ടിഫിക്കറ്റുകളുടെ ആധികാരികതയെക്കുറിച്ച് സംശയങ്ങൾ ഉയർന്നതായി അധികൃതർ വ്യക്തമാക്കി. ഇവരുടെ ബിരുദ രേഖകൾ, സർവകലാശാലാ മുദ്രകൾ, അക്കാദമിക് ഡേറ്റ എന്നിവയുടെ സാങ്കേതിക പരിശോധനകൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര തലത്തിലുള്ള സ്ഥിരീകരണത്തിനായി ഇന്റർപോളുമായി സഹകരണം ആരംഭിച്ചതായും അറിയിച്ചു. വ്യാജ രേഖ ചമയ്ക്കൽ തെളിയുന്ന പക്ഷം ബന്ധപ്പെട്ടവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

