താമസ വിലാസം മാറ്റുന്നതിന് വ്യാജ വാടക കരാർ: പ്രവാസി പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയയിൽ താമസ വിലാസം മാറ്റുന്നതിനായി വ്യാജ വാടക കരാറുകൾ നിർമ്മിച്ച് വിൽപ്പന നടത്തിയെന്നാരോപിച്ച് പ്രവാസി അറസ്റ്റിൽ. താമസ വിലാസം മാറ്റാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് പണം വാങ്ങി വ്യാജ വാടക കരാറുകൾ തയ്യാറാക്കി നൽകിയെന്നാണ് ആരോപണം. സംശയത്തെ തുടർന്ന് ഈജിപ്ഷ്യൻ പ്രവാസിയുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ നിരവധി വ്യാജ വാടക കരാറുകൾ കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം നൽകിയതായും റിപ്പോർട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു. വ്യാജരേഖ ചമച്ചെന്ന കേസിൽ പ്രതികളെ തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയതായും റിപ്പോർട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

