വ്യാജ പൊലീസ് സംഘം അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: പൊലീസ് വേഷത്തിൽ ആൾമാറാട്ടം നടത്തി നിരവധി കവർച്ചകൾ നടത്തിയ നാലംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റുചെയ്തു. പിടിയിലായവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നേരത്തേയും സമാന രീതിയിൽ തട്ടിപ്പ് നടത്തിയ ഒരാൾ പിടിയിലായിരുന്നു.
വ്യാജരേഖ; രണ്ടുപേർ പിടിയിൽ
കുവൈത്ത് സിറ്റി: വ്യാജ സിവിൽ ഐ.ഡികൾ ഉപയോഗിച്ച് വ്യാജരേഖ ചമച്ചതിന് രണ്ട് അറബ് പ്രവാസികളെ അറസ്റ്റുചെയ്തു. ഗൂഗ്ളിൽനിന്നുള്ള കുവൈത്ത് മൊബൈൽ ഐ.ഡിയുടെ എഡിറ്റ് ചെയ്ത സ്ക്രീൻഷോട്ട് ഹാജരാക്കി തന്റേതാണെന്ന് അവകാശപ്പെട്ടതിനെ തുടർന്നാണ് ഒരാളെ പിടികൂടിയത്. മറ്റൊരാളെ ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ വ്യാജമുദ്രകൾ ഉണ്ടാക്കിയതിനാണ് അറസ്റ്റുചെയ്തത്. വ്യാജ സീൽ ഉപയോഗിച്ച് എൻട്രി വിസക്കുള്ള അപേക്ഷ തയാറാക്കിയ ഒരാളെ കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
