Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവ്യാജ പാസ്​പോർട്ട്​:...

വ്യാജ പാസ്​പോർട്ട്​: പിടിയിലായത്​ 25,000 പേർ

text_fields
bookmark_border
വ്യാജ പാസ്​പോർട്ട്​: പിടിയിലായത്​ 25,000 പേർ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലേക്ക്​ വ്യാജ പാസ്​പോർട്ട്​ ഉപയോഗിച്ച്​ വരാൻ ശ്രമിക്കുന്നതിനിടെ പിടിയിലായത്​ 25,000ത്തോളം പേർ. ഒരുതവണ നാടുകടത്തപ്പെട്ടവ​ർ മറ്റൊരു പാസ്​പോർട്ടിൽ രാജ്യത്തേക്ക്​ പ്രവേശിക്കുന്നത്​ തടയാൻ 2011ൽ വിമാനത്താവളത്തിലും കര അതിർത്തികളിലും വിരലടയാളം രേഖപ്പെടുത്തുന്ന സംവിധാനം ആരംഭിച്ചതിനുശേഷമുള്ള കണക്കാണിത്​. കുവൈത്തിൽനിന്ന്​ 1992 മുതൽ ഇതുവരെ എട്ടുലക്ഷം വിദേശികളെ നാടുകടത്തി. 22 രാജ്യങ്ങളിൽനിന്നുള്ളവരെയാണ്​ നാടുകടത്തിയത്​.

തൊഴിൽ നിയമങ്ങൾ ലംഘിച്ചവർ, താമസരേഖകൾ ഇല്ലാത്തവർ, വിവിധ കേസുകളിൽ കോടതി നാടുകടത്തൽ വിധിച്ചവർ, ക്രിമിനൽ കേസുകളിൽ ജയിൽശിക്ഷ പൂർത്തിയാക്കിയവർ എന്നിവരെയാണ് കുവൈത്തിൽനിന്ന്​ സ്വന്തം നാടുകളിലേക്ക് ​തിരിച്ചയച്ചത്​. ഗുരുതര ഗതാഗതനിയമലംഘനം നടത്തിയവർ, സാമ്പത്തിക തട്ടിപ്പുകളും വഞ്ചനയും നടത്തിയവർ, യാചകർ എന്നിവരും പട്ടികയിലുണ്ട്​. വൈദ്യ പരിശോധനയിൽ പരാജയപ്പെട്ടവരെയും തിരിച്ചയച്ചിട്ടുണ്ട്​. പ്രധാനമായും ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നുള്ളവരാണ്​ നാടുകടത്തിയശേഷം അനധികൃതമായി തിരികെയെത്താൻ ശ്രമിക്കു​േമ്പാൾ പിടിയിലായത്​. ഇവരെ വീണ്ടും നാടുകടത്തുകയാണ്​ ചെയ്യുന്നത്​. ഇത്​ സർക്കാറിന്​ അധിക ബാധ്യതയാണ്​. നാടുകടത്താനുള്ള ചെലവ്​ അതത്​ രാജ്യങ്ങളുടെ എംബസിയിൽനിന്ന്​ ഇൗടാക്കണമെന്ന ആവശ്യം വിവിധ പാർലമെൻറ്​ അംഗങ്ങൾ ഇതിനകം ഉന്നയിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsFake passports
Next Story