Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൊറേ നൊണ...

കൊറേ നൊണ പ്രചരിക്കുന്നു

text_fields
bookmark_border
കൊറേ നൊണ പ്രചരിക്കുന്നു
cancel

കുവൈത്ത്​ സിറ്റി: കോവിഡ്​ വൈറസിനെ പ്രതിരോധിക്കാൻ രാജ്യം സർവ സന്നാഹങ്ങളും ഉപയോഗിച്ച്​ പാടുപെടു​േമ്പാൾ ഒര ു മര്യാദയും ഇല്ലാതെ വ്യാജം പ്രചരിപ്പിക്കുകയാണ്​ ചിലർ. വൈറസിനേക്കാൾ വേഗത്തിലാണ്​ വ്യാജം പ്രചരിക്കുന്നത്​. രാത ്രി 12 മണിക്ക്​ ഹെലികോപ്​ടറിൽ മരുന്ന്​ തളിക്കുമെന്നും പുറത്തിറങ്ങരുതെന്നും ടെറസിൽനിന്ന്​ വസ്​ത്രം എടുത്തുവ െക്കണമെന്നുമെല്ലാം ഒരു അടിസ്ഥാനവുമില്ലാതെ അടിച്ചുവിടാൻ ഒരു ലജ്ജയും ഇവർക്കില്ല.

കടകൾ അടക്കാൻ ഉത്തരവിടുന്നതിനും മു​െമ്പാരു ദിവസം രാവിലെ ഒമ്പത്​ മണി മുതൽ ഉച്ചക്ക്​ രണ്ടുമണി വ​രെ പുറത്തിറങ്ങുന്നവരെ പിടികൂടി നാടുകടത്തുമെന്നും ഉച്ചവരെ ഇൻറർനെറ്റ്​ ഉണ്ടാവില്ലെന്നും വ്യാജം പ്രചരിച്ചു. കടകൾ അടച്ചിടുന്നത്​ മൂലമുണ്ടാവുന്ന വ്യാപാര നഷ്​ടത്തിന്​ സർക്കാർ നഷ്​ടപരിഹാരം നൽകാൻ പോകുന്നുവെന്ന പ്രചാരണം നിഷേധിച്ച്​ സർക്കാർ വക്​താവ്​ താരിഖ്​ അൽ മസ്​റം രംഗത്തുവന്നു.

പുറംവേദന കാരണം​ റോഡിൽ കിടന്നയാളെ കൊറോണ ബാധിച്ച്​ വഴിയിൽ ‘കുഴഞ്ഞുവീഴ്​ത്തി’. വൈറസ്​ ബാധിതരുടെ എണ്ണം സംബന്ധിച്ചും അതിശയോക്​തിയുണ്ട്​. ആരോഗ്യ മന്ത്രാലയം ഒാരോ ദിവസവും നൽകുന്ന കണക്കുകൾ കൃത്യമാണെന്ന്​ പ്രധാനമന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹ്​ വ്യക്​തമാക്കി.

ചിലർ ​ബോധപൂർവം പടച്ചുവിടുന്ന നുണകൾ കാര്യമറിയാതെ ഷെയർ ചെയ്യുകയാണ്​ ആയിരങ്ങൾ. ഇത്​ ഇപ്പോൾ തുടങ്ങിയതല്ല. കുവൈത്തിൽ കൊറോണ റിപ്പോർട്ട്​ ചെയ്യുന്നതിനും ഒരുമാസത്തോളം മുമ്പ്​ ഫെബ്രുവരി ആദ്യം തന്നെ പകർച്ച രോഗങ്ങൾ കൈകാര്യം ചെയ്യേണ്ടത്​ സംബന്ധിച്ച്​ ആശുപത്രി ജീവനക്കാർക്ക്​ പരിശീലനം നൽകുന്നതി​​െൻറ വിഡിയോ ​ചേർത്ത്​​ കുവൈത്തിൽ കൊറോണ വൈറസ്​ റിപ്പോർട്ട്​ ചെയ്​തതായി വ്യാജ വാർത്ത പ്രചരിച്ചു.

കൊറോണ വൈറസുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ ആരോഗ്യ മന്ത്രാലയം മാധ്യമങ്ങളെ അറിയിക്കുന്നുണ്ട്​. ഉൗഹാപോഹങ്ങളെ ആശ്രയിക്കാതെ ഒൗദ്യോഗിക വിവരങ്ങൾ മാത്രം ആശ്രയിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണമെന്ന്​ അധികൃതർ ആവർത്തിച്ച്​ വ്യക്​തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronagulf newsfake news
News Summary - fake news are spreading in kuwait
Next Story