Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ പുറംവേദനയെ...

കുവൈത്തിൽ പുറംവേദനയെ കൊറോണയാക്കി പ്രചാരണം

text_fields
bookmark_border
back-pain
cancel
camera_alt???????? ????? ???????????? ????? ?????????????

കുവൈത്ത്​ സിറ്റി: റോഡരികിൽ കിടക്കുന്നയാൾ കൊറോണ വൈറസ്​ ബാധിച്ച്​ വീണുപോയതാണെന്ന്​ വ്യാജ പ്രചാരണം. ഫർവാനിയയിൽ കടുത്ത പുറംവേദന കാരണം റോഡരികിലെ നടപ്പാതയിൽ കിടന്നയാളുടെ ദൃശ്യമാണ്​ വൈറസ്​ ബാധയെന്ന രീതിയിൽ പ്രചരിച്ചത്​.

ഇയാൾക്ക്​ പുറംവേദനയായിരുന്നുവെന്നും ചികിത്സ നൽകിയെന്നും വിശദീകരിച്ച്​ ആഭ്യന്തര മന്ത്രാലയത്തി​​​​െൻറ ട്വീറ്റ്​ ഉണ്ട്​. ഫർവാനിയ ഒമരിയ ഭാഗത്ത്​ സിഗ്​നലിന്​ സമീപം അവശനായി കിടന്നയാളുടെ വിഡിയോ ആണ്​ പ്രചരിച്ചത്​. ശക്​തമായ മുന്നറിയിപ്പ്​ ഉണ്ടായിട്ടും സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണങ്ങൾ ധാരാളമാണ്​. വാർത്തകൾ ആധികാരിക ഉറവിടങ്ങളിൽനിന്നാണെന്ന്​ ഉറപ്പാക്കണമെന്ന്​ അധികൃതർ ആവർത്തിച്ച്​ വ്യക്​തമാക്കിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19
News Summary - fake news about covid in kuwait
Next Story