ജാഗ്രത വേണം; വൈദ്യുതി-ജല മന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ
text_fieldsകുവൈത്ത് സിറ്റി: വൈദ്യുതി, വെള്ള ബില്ലുകൾ അടക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ. പലർക്കും ഇത്തരം സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്ന് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി-ജലം മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം സന്ദേശങ്ങൾ പൂർണമായും വ്യാജമാണെന്നും മന്ത്രാലയവുമായി യാതൊരു ബന്ധവുമില്ലെന്നും അധികൃതർ വ്യക്തമാക്കി.
ബിൽ വിവരങ്ങളും പേയ്മെന്റ് നോട്ടീസുകളും ലഭിക്കാൻ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ മാത്രം ഉപയോഗിക്കണം. സംശയാസ്പദമായ സന്ദേശങ്ങൾ അവഗണിക്കണമെന്ന് മന്ത്രാലയം ഉപഭോക്താക്കളോട് അഭ്യർഥിച്ചു. ഇവയിലേക്ക് മറുപടിയോ പണം അയക്കുകയോ ചെയ്യരുത്. യഥാർഥ മന്ത്രാലയ സന്ദേശങ്ങളും വ്യാജസന്ദേശങ്ങളും തിരിച്ചറിയാൻ സഹായിക്കുന്നതിനായി താരതമ്യ വിവരണമുള്ള ചിത്രം മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. ഡിജിറ്റൽ തട്ടിപ്പുകൾക്കെതിരെ ശക്തമായ നിരീക്ഷണം തുടരുമെന്നും സംശയമുള്ള സന്ദേശങ്ങൾ ഔദ്യോഗിക പ്ലാറ്റ്ഫോമുകളിൽ റിപ്പോർട്ട് ചെയ്യണം എന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

