തട്ടിപ്പുസന്ദേശങ്ങൾക്കെതിരെ സെൻട്രൽ ബാങ്കിെൻറ മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: ഫോൺ, ഇ-മെയിൽ എന്നിവ വഴി വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെട്ടുള്ള തട് ടിപ്പുകൾക്കെതിരെ കുവൈത്ത് സെൻട്രൽ ബാങ്ക് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽനിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് സെൻട്രൽ ബാങ്കിെൻറ മുന്നറിയിപ്പ്.
ഇതുസംബന്ധിച്ച് തങ്ങളുടെ ഉപഭോക്താക്കൾക്ക് സൗജന്യ എസ്.എം.എസ് വഴിയും ഇ-മെയിൽ വഴിയും സന്ദേശമയക്കാൻ തദ്ദേശീയ ബാങ്കുകളോട് ആവശ്യപ്പെട്ടു. നൂതന തട്ടിപ്പ് രീതികൾക്കെതിരെ ജാഗ്രത പാലിക്കാൻ തദ്ദേശീയ ബാങ്കുകൾക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ ലോക രാജ്യങ്ങളിൽ സാമ്പത്തിക തട്ടിപ്പിന് റാക്കറ്റ് പ്രവർത്തിക്കുന്നതായി ഇൻറർപോൾ ജനറൽ സെക്രേട്ടറിയറ്റ് നൽകിയ മുന്നറിയിപ്പിെൻറ അടിസ്ഥാനത്തിലാണിത്. അന്താരാഷ്ട്ര റാക്കറ്റ് നടത്തിവരുന്ന തട്ടിപ്പുരീതികൾ സംബന്ധിച്ച വിവരങ്ങളും ബാങ്കുകൾക്ക് നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
