വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്: മൂന്നുപേർ അറസ്റ്റിൽ
text_fieldsകുവൈത്ത് സിറ്റി: അവധിയെടുക്കാൻ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിൽക്കുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തു. രണ്ടുപേർ ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജോലിചെയ്യുന്ന കുവൈത്തി സ്ത്രീകളാണ്. ഡോക്ടർമാർക്ക് പകരം ഇവർ തന്നെ മെഡിക്കൽ വിവരങ്ങൾ കമ്പ്യൂട്ടറിൽ ടൈപ് ചെയ്ത് സർട്ടിഫിക്കറ്റുണ്ടാക്കി ആവശ്യക്കാർക്ക് വിൽക്കുകയായിരുന്നു. അദാൻ ആശുപത്രിയിലെ ഡോക്ടറുടെ സീൽ ഇതിനായി ദുരുപയോഗം ചെയ്തു. സംഘത്തിലെ നാലാമനെ കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. എത്രകാലമായി ഇവർ ഇൗ പണി തുടങ്ങിയിട്ട് എന്നും എത്ര പണം ഇതിലൂടെ സമ്പാദിച്ചു എന്നും അധികൃതർ അന്വേഷിക്കുന്നു.

