വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ്, കറൻസി; രണ്ടുപേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ചുനൽകുന്നയാൾ പിടിയിൽ. വ്യാജ മുദ്രകൾ, വ്യാജ ഉപകരണങ്ങൾ, വ്യാജ മെഡിക്കൽ ഫോമുകൾ എന്നിവ ഇയാളിൽ നിന്നും കണ്ടെടുത്തു. ഡോക്ടറുടെ ഒപ്പും ആവശ്യമായ മുദ്രകളും ചേർത്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച് പണം കൈപ്പറ്റി ഇവ ആവശ്യക്കാർക്ക് നൽകുകയായിരുന്നു പതിവ്.
ക്രിമിനൽ സെക്യൂരിറ്റി സെക്ടർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.
മറ്റൊരു കേസിൽ വ്യാജ കറൻസി ഉണ്ടാക്കി കബളിപ്പിച്ച ഒരാളും പിടിയിലായി. വ്യാജ കറൻസികൾ നൽകി കബളിപ്പിച്ച് തട്ടിപ്പ് നടത്തലായിരുന്നു ഇയാളുടെയും ജോലി. പിടിയിലായ ആൾ ആഫ്രിക്കൻ പൗരനാണ്. വ്യാജ കറൻസികളും നിർമാണ വസ്തുക്കളും പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. പ്രതിയെയും പിടിച്ചെടുത്ത വസ്തുക്കളും ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

