തെറ്റായ മത്സ്യബന്ധന രീതി ഉൾക്കടൽ നിരീക്ഷണം ശക്തമാക്കാൻ തീരുമാനം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ സമുദ്രപരിധിയിൽ നിരീക്ഷണം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പബ്ലിക് അതോറിറ്റി, കാർഷിക പബ്ലിക് അതോറിറ്റി, മത്സ്യവിഭവ വകുപ്പ്, പരിസ്ഥിതി പൊലീസ്, തീരസുരക്ഷ സേന എന്നിവ സംയുക്ത യോഗം നടത്തി. വിവിധ വകുപ്പുകൾക്കിടയിൽ ഏകോപനത്തിന് സംവിധാനമുണ്ടാക്കും. പ്രധാനമായും സമുദ്രപരിധിയിൽ നിയമം ലംഘിച്ച് മത്സ്യബന്ധനം നടത്തുന്നത് നിയന്ത്രിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കുവൈത്തിെൻറ സമുദ്ര ഭാഗത്ത് മത്സ്യസമ്പത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.
ആവോലി, അയക്കൂറ, ഹാമൂർ, അൽ ശഅം പോലെ സ്വദേശികൾ ഏറെ ഇഷ്ടപ്പെടുന്ന ഇനങ്ങളാണ് വംശനാശ ഭീഷണി നേരിടുന്നത്. തെറ്റായ മത്സ്യബന്ധനരീതികൾ വ്യാപകമായി അവലംബിക്കുന്നതാണ് ഇതിന് പ്രധാന കാരണം. അയൽരാജ്യക്കാർ സമുദ്രപരിധി ലംഘിച്ച് നിയമവരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുന്നതും പ്രശ്നമാണ്. പ്രജനന കാലങ്ങളിലെ മത്സ്യവേട്ടക്കും ചെറുകണ്ണി വലകളിൽ മത്സ്യം പിടിക്കുന്നതും ശക്തമായി വിലക്കിയിട്ടുണ്ടെങ്കിലും ഇതൊന്നും പരിഗണിക്കാതെയാണ് അയൽരാജ്യക്കാർ മത്സ്യവേട്ട നടത്തുന്നത്. ഇൗ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
