Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമസ വിലാസം മാറ്റാൻ വ്യാജരേഖ: ഉദ്യോഗസ്ഥനും പ്രവാസികൾക്കും തടവ്

text_fields
bookmark_border
താമസ വിലാസം മാറ്റാൻ വ്യാജരേഖ: ഉദ്യോഗസ്ഥനും പ്രവാസികൾക്കും തടവ്
cancel

കുവൈത്ത് സിറ്റി: താമസ വിലാസം മാറ്റാൻ വ്യാജരേഖ നിർമിച്ച കേസിൽ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ഉദ്യോഗസ്ഥനും നാല് പ്രവാസികൾക്കും കഠിനതടവ്. പാസി ഉദ്യോഗസ്ഥന് അഞ്ച് വർഷം കഠിനതടവും 340 ദീനാർ പിഴയുമാണ് കോടതി വിധിച്ചത്. പ്രവാസികൾക്ക് മൂന്നു വർഷവും നാല് മാസവും കഠിനതടവും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും.

കൈക്കൂലി വാങ്ങിയതിനും അതോറിറ്റിയുടെ ഡാറ്റാബേസിൽ പ്രവാസികളുടെ രജിസ്റ്റർ ചെയ്ത താമസ വിലാസങ്ങൾ മാറ്റാനായി വ്യാജ ഔദ്യോഗിക രേഖകൾ നിർമിച്ചതിനുമാണ് പാസി ജീവനക്കാരന് ശിക്ഷ. വ്യാജരേഖ ചമച്ചതിൽ പങ്കാളികളായതിനാണ് നാല് പ്രവാസികൾക്ക് കഠിനതടവും നാടുകടത്തലും വിധിച്ചത്.

വ്യാജ പാട്ടക്കരാറുകൾ ഉപയോഗിച്ച് പ്രതികൾ രണ്ട് താമസ സ്ഥലങ്ങളിലേക്ക് അവരുടെ ഔദ്യോഗിക വിലാസങ്ങൾ മാറ്റിയതായാണ് കോടതി രേഖകൾ പറയുന്നത്. യഥാർത്ഥ താമസക്കാരുടെയോ സ്വത്തുടമകളുടെയോ അറിവോ അംഗീകാരമോ ഇല്ലാതെയായിരുന്നു ഈ നടപടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake documents to change residential address: Jail sentence for official and expatriates.
Next Story