കുവൈത്തിൽ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വർധിക്കുന്നു; പരിശോധനക്കൊരുങ്ങി സര്‍ക്കാര്‍
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ സര്‍ട്ടിഫിക്കറ്റുകളിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. ഇവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിപുലമായ പരിശോധനക്ക് സര്‍ക്കാര്‍ തയാറാകുന്നതായും പ്രാദേശിക പത്രമായ അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു. വിദേശികളുടെയും സ്വദേശികളുടെയും വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധനക്കു വിധേയമാക്കും.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടതിനു പിന്നാലെയാണ് വ്യാപകമായ പരിശോധനക്കൊരുങ്ങുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. സര്‍ക്കാര്‍, പൊതുമേഖല സ്വകാര്യ മേഖലയില്‍ ജോലി എന്നിവിടങ്ങളിലെയും തൊഴിൽ യോഗ്യത പരിശോധിക്കും.
സാങ്കേതിക പരിജ്ഞാനം ആവശ്യമായ ജോലികളില്‍ പ്രാക്ടിക്കല്‍, തിയറി പരീക്ഷകളും നടത്താൻ ആലോചിക്കുന്നതായും സൂചനകളുണ്ട്. നേരത്തേ ദേശീയ അസംബ്ലി അന്വേഷണ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ നൂറോളം സ്വദേശി ജീവനക്കാരില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പിടിക്കപ്പെട്ടിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നേടാന്‍ സഹായിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തതായും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

