ബാങ്കിൽനിന്ന് എന്ന പേരിൽ തട്ടിപ്പ് ഫോൺകാളുകൾ വ്യാപകം
text_fieldsകുവൈത്ത് സിറ്റി: ബാങ്കിൽനിന്ന് എന്ന പേരിൽ തട്ടിപ്പ് ഫോൺ കാളുകൾ വ്യാപകമായതായി പ രാതി. എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും തുറക്കാൻ വിവരങ്ങൾ നൽകണമെ ന്നും ആവശ്യപ്പെട്ടാണ് വിളിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ കുവൈത്തിൽ പലയിടത്തായി നിരവധി പേർക്ക് ഇത്തരം കാളുകൾ ലഭിച്ചു. സെൻട്രൽ ബാങ്കും തദ്ദേശീയ ബാങ്കുകളും നേരത്തേ മുന്നറിയിപ്പ് നൽകിയതിനാൽ ആളുകൾ വിവരം കൈമാറിയില്ല. കഴിഞ്ഞ ആഴ്ച നിരവധി കാളുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ആരും തട്ടിപ്പിനിരയായതായി റിപ്പോർട്ടില്ല. നേരത്തേ പലർക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്ക് ജീവനക്കാർ എന്ന വ്യാജേന അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടപ്പോൾ നൽകിയവരാണ് തട്ടിപ്പിനിരയായത്.
എ.ടി.എം കാർഡ് വിവരങ്ങൾ നൽകി മിനിറ്റുകൾക്കകം പണം പിൻവലിക്കപ്പെടും. സമാനമായ രീതിയിൽ നിരവധി പേർക്ക് വാട്സാപ് വഴിയും ഫോൺ മെസേജ് ആയും എ.ടി.എം പുതുക്കാൻ വിവരം ആവശ്യപ്പെട്ട് വ്യാജ സന്ദേശം വന്നിട്ടുണ്ട്. എ.ടി.എം കാർഡിെൻറ പടം അയക്കാനും ആവശ്യപ്പെടുന്നു. ഇതും തട്ടിപ്പിെൻറ ഭാഗമാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ആർക്കും നൽകരുതെന്നും ബാങ്കിൽനിന്ന് ഇത്തരത്തിൽ സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് വിളിക്കാറില്ലെന്നും സൈബർ ക്രൈം വകുപ്പ് പലതവണ മുന്നറിയിപ്പ് നൽകിയതാണ്. ബാങ്ക് അക്കൗണ്ട് നമ്പർ, പാസ്വേഡ്, ക്രെഡിറ്റ് കാർഡ് സംബന്ധിച്ച വിവരങ്ങൾ എന്നിവ ബാങ്കിൽ നിന്ന് എന്ന വ്യാജേന ആവശ്യപ്പെടുന്നതായ വിവരത്തിെൻറ അടിസ്ഥാനത്തിൽ നേരത്തേ സെൻട്രൽ ബാങ്കും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. നൂതന തട്ടിപ്പ് രീതികൾക്കെതിരെ ജാഗ്രത പാലിക്കാൻ തദ്ദേശീയ ബാങ്കുകൾക്ക് കുവൈത്ത് സെൻട്രൽ ബാങ്ക് നേരത്തേ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
