Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി

text_fields
bookmark_border
fake bomb
cancel

കുവൈത്ത് സിറ്റി: കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ പ്രവാസി യാത്രക്കാരൻ പിടിയിൽ. ഈജിപ്ത് സ്വദേശിയായ യുവാവാണ് ഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഈജിപ്തിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. ഇവരുടെ ബാഗ് പരിശോധനക്കിടെ ബാഗിൽ എന്താണെന്ന് സുരക്ഷാ ജീവനക്കാർ ചോദിച്ചതിനുപിന്നാലെ ബോംബാണെന്ന് യുവാവ് മറുപടി പറയുകയായിരുന്നു.

തുടർന്ന് അധികൃതർ ജാഗ്രത നിർദേശം നൽകുകയും ബാഗ് പരിശോധിക്കുകയും ചെയ്തു. പരിശോധനയിൽ പറഞ്ഞത് കള്ളമാണെന്ന് തെളിഞ്ഞു. ബാഗേജിൽനിന്നും സബ്സിഡി റേഷൻ ഭക്ഷണ സാധനങ്ങളും കണ്ടെത്തി. തുടർന്ന് പ്രതിയെ ജലീബ് പൊലീസിന് കൈമാറി. ബോംബ് ഭീഷണി ഉയർന്നതോടെ വിമാനത്താവളത്തിൽ ജാഗ്രത നിർദേശം നൽകിയിരുന്നു. വ്യാജ ബോംബ് സന്ദേശം നൽകിയ പ്രവാസിയെ നാടുകടത്തിയതായി അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fake bomb threat at airport
Next Story