വ്യാജ താമസരേഖ കൈമാറ്റം: മൂന്നംഗ സംഘം പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വ്യാജ റസിഡൻസി കൈമാറ്റം, മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെട്ട സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തതു. ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറൽ ചരക്ക് ഗതാഗത കമ്പനിയുടെ മറവിൽ റെസിഡൻസികൾ വിൽക്കുകയും വ്യാജങ്ങൾ നിർമിക്കുകയും ചെയ്തുവന്ന മൂന്ന് പേരാണ് പിടിയിലായത്. ഒരു സ്വദേശിയും ഈജിപ്ത്, ലെബനൻ എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേരുമാണ് പിടിയിലായത്.
ഇവർ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ കമ്പനി സജ്ജീകരിക്കുകയും ഡ്രൈവിങ് ലൈസൻസ് നൽകുന്നതിന് റെസിഡൻസികൾ കൈമാറുകയുമായിരുന്നു. കേസിൽ കൂടുതൽ അന്വേഷണത്തിനായി പിടിയിലായവരെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

