ലഭിക്കുന്നത് മികച്ച പിന്തുണ -ഫായിസ്
text_fieldsബദർ അൽ സമ മെഡിക്കൽ സെന്റർ കൺട്രി ഹെഡ് അഷ്റഫ് അയ്യൂർ, ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് എന്നിവർ ഫായിസിന് മെമെന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: യാത്രയിൽ ഉടനീളം വിവിധ ഇടങ്ങളിൽനിന്നും ജനങ്ങളിൽനിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്ന് സൈക്കിൾ സഞ്ചാരി ഫായിസ്. ജനങ്ങൾക്ക് ചില സന്ദേശങ്ങൾ നൽകി, സ്വയം അടയാളപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് യാത്രതുടങ്ങിയത്. ജി.സി.സി പിന്നിടുന്നതോടെ ആത്മവിശ്വാസം കൂടിയതായും അദ്ദേഹം പറഞ്ഞു.
ലണ്ടൻ ലക്ഷ്യമിട്ട് കേരളത്തിൽനിന്ന് സൈക്കിളിൽ യാത്രതുടങ്ങിയ ഫായിസ് അഷറഫ് അലി ശനിയാഴ്ചയാണ് കുവൈത്തിൽ എത്തിയത്. ഞായറാഴ്ച ബദർ അൽ സമ മെഡിക്കൽ സെന്റർ ഫർവാനിയയിൽ ഫായിസിന് സ്വീകരണം നൽകി. സൈക്കിൾയാത്ര എളുപ്പമുള്ള കാര്യമല്ല, ഒന്നര വർഷത്തെ തയാറെടുപ്പിന് ശേഷമാണ് താൻ യാത്രക്കിറങ്ങിയത്. ഖത്തറിൽ ആദ്യ ഹയ്യ കാർഡുകാരനായി പ്രവേശിച്ചതും സൗദിയിൽ യാത്രയിലുടനീളം പൊലീസ് പിന്തുണ ലഭിച്ചതും വലിയ അനുഭവമാണെന്നും ഫായിസ് സ്വീകരണത്തിൽ പറഞ്ഞു.
ബദർ അൽ സമയിൽ ഫായിസിനെ കൺട്രി ഹെഡ് അഷ്റഫ് അയ്യൂർ, ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, മാർക്കറ്റിങ് കോഓഡിനേറ്റർ സന, ബിസിനസ് ഡെവലപ്മെന്റ് കോഓഡിനേറ്റർ അഹമ്മദ് റെഫായ്, മാർക്കറ്റിങ് എക്സിക്യൂട്ടിവ് രഹജൻ, അബ്ദുൽ ഖാദർ, മാർക്കറ്റിങ് കോഓഡിനേറ്റർ പ്രീമ, ഷെറിൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. ബദർ അൽ സമയുടെ മെമെന്റോ കൺട്രി ഹെഡ് അഷ്റഫ് അയ്യൂർ, ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ് എന്നിവർ ഫായിസിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

