‘വിശ്വാസം മനുഷ്യരെ മൂല്യബോധമുള്ളവരാക്കും’
text_fieldsകുവൈത്ത് കേരള ഇസ്ലാഹി സെന്റർ ദഅവാ കാമ്പയിൻ സമാപന സമ്മേളനം ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഏകദൈവ വിശ്വാസവും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള ബോധവും മനുഷ്യരിൽ ധാർമികബോധം വളർത്തുകയും തിന്മകളിൽനിന്നും കുറ്റകൃത്യങ്ങളിൽ നിന്നും അകറ്റുകയും ചെയ്യുമെന്ന് കുവൈത്ത് മതകാര്യ മന്ത്രാലയം ഫോറിൻ അഫയേഴ്സ് ഡയറക്ടർ ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിൻ. കുവൈത്ത് കേരള ഇസ്ലാഹി സെന്റർ അവധിക്കാല ദഅവാ കാമ്പയിൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുവൈത്ത് കേരള ഇസ്ലാഹി സെന്റർ ദഅവാ കാമ്പയിൻ സമാപന സമ്മേളന സദസ്സ്
മാനവ സമൂഹം നേരിടുന്ന പല വെല്ലുവിളികൾക്കും അടിസ്ഥാനം മൂല്യാധിഷ്ഠിത വളർച്ചയുടെ അഭാവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.റിഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ കെ.കെ.ഐ.സി ആക്ടിങ് പ്രഡിഡന്റ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ഡോ. ഷിയാസ് സ്വലാഹി, അനസ് സ്വലാഹി എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
നവംബറിൽ സംഘടിപ്പിക്കുന്ന ഇസ്കോൺ വിദ്യാർഥി സമ്മേളന പോസ്റ്റർ പ്രകാശനം കുവൈത്ത് മതകാര്യ മന്ത്രാലയം പ്രതിനിധി മുഹമ്മദ് അലിയും ഖുർആൻ വിജ്ഞാന പരീക്ഷ പോസ്റ്റർ പ്രകാശനം ശൈഖ് സത്താം ഖാലിദ് അൽ മുസയ്യിനും നിർവഹിച്ചു.സെന്റർ പ്രബോധന വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി അബ്ദുറഹിമാൻ തങ്ങൾ സ്വാഗതവും ഐ.ടി സെക്രട്ടറി സമീർ അലി നന്ദിയും പറഞ്ഞു.ഷബീർ സലഫി, ഷഫീഖ് മോങ്ങം എന്നിവർ പ്രോഗ്രാം കോഡിനേറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

