യാത്രയയപ്പ് നൽകി
text_fieldsകുവൈത്ത് സിറ്റി: ജോലി ആവശ്യാർഥം ദുബൈയിലേക്കു പോകുന്ന കുവൈത്ത് കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ് സൈതലവി കൊട്ടക്കുളത്തിനു മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നൽകി.
അബ്ബാസിയ കെ.എം.സി.സി കേന്ദ്ര ഓഫിസിൽ നടന്ന പരിപാടിയിൽ സക്കീർ ആലൂർ സ്വാഗതം പറഞ്ഞു. ജില്ല പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ അധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡന്റ് ശഫീഖ് മംഗലശ്ശേരി, വൈസ് പ്രസിഡന്റുമാരായ സൈതലവി തച്ചങ്ങാട്, ആബിദ് ഫൈസി, സെക്രട്ടറി മുഹമ്മദ് ബാബു എന്നിവർ ചേർന്ന് മെമന്റോ കൈമാറി. ജില്ല ട്രഷറർ റസാഖ് കുമാരനല്ലൂർ, സെക്രട്ടറിമാരായ മമ്മുണ്ണി കുമാരനല്ലൂർ, നിസാർ പുളിക്കൽ, സൈതലവി വിളയൂർ എന്നിവർ സംസാരിച്ചു. സൈതലവി കൊട്ടക്കുളം മറുപടിപ്രസംഗം നടത്തി. ജില്ല വൈസ് പ്രസിഡന്റ് ശിഹാബ് പുവ്വക്കോട് നന്ദി പറഞ്ഞു.

