ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്ലാമിയ ജനറൽ ബോഡി
text_fieldsഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്ലാമിയ ജനറൽ ബോഡി കെ.ഐ.ജി പ്രസിഡന്റ്
പി.ടി.ശരീഫ് ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി. വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫഹാഹീൽ അൽ മദ്റസത്തുൽ ഇസ്ലാമിയ വാർഷിക ജനറൽ ബോഡി കെ.ഐ.ജി പ്രസിഡന്റ് പി.ടി.ശരീഫ് ഉദ്ഘാനം ചെയ്തു.
പ്രിൻസിപ്പൽ അബ്ദുറഹ്മാൻ കെ. അധ്യക്ഷതവഹിച്ചു. സെക്രട്ടറി മുഹമ്മദ് ഫൈസൽ വാർഷിക റിപ്പോർട്ടും കമറുദ്ദീൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. താജുദ്ദീൻ മദീനി മുഖ്യ പ്രഭാഷണം നടത്തി. ആയിഷ പി.ടി.പി, അബ്ദുറസാഖ് നദ്വി എന്നിവർ ക്ലാസെടുത്തു.പി.ടി.എ പ്രസിഡന്റ് സുൽഫിക്കർ അലി സ്വാഗതവും വൈസ് പ്രിൻസിപ്പൽ നിയാസ് ഇസ്ലാഹി ഉപസംഹാരവും നടത്തി.
ഏഴാം ക്ലാസ് മജ്ലിസ് പൊതുപരീക്ഷയിൽ രണ്ടാം റാങ്കും ജി.സി.സി മേഖലയിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ ഫാത്തിമ ഫർഹ, ജി.സി.സിയിൽ നാലാം റാങ്ക് നേടിയ ആയിഷ നുഹ, ഖുർആൻ പൂർണമായും മനപ്പാഠമാക്കിയ മറിയം നൗസിൻ എന്നിവർക്കുള്ള ഉപഹാരം പി.ടി.ശരീഫ്, ഉന്നത വിജയം കൈവരിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങൾ താജുദ്ദീൻ മദീനി, സാബിക് യൂസുഫ്, സുൽഫിക്കർ അലി, അബ്ദുൽ ജലീൽ, കെ.എം.ഹാരിസ്, മുഹമ്മദ് ഫൈസൽ, കമറുദ്ദീൻ, നിയാസ് ഇസ്ലാഹി എന്നിവർ വിതരണം ചെയ്തു.
അഡ്മിൻ ഫൈസൽ അബ്ദുല്ല, മുഹമ്മദ് സാദിഖ്, മുഹമ്മദ് സാജിദ്, ഉസാമ അബ്ദുൽ റസാഖ്, സനോജ് സുബൈർ, തസ്നീം എന്നിവർ
പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

