ഫഹാഹീൽ ഇസ്ലാഹി മദ്റസ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
text_fieldsഫഹാഹീൽ ഇസ്ലാഹി മദ്റസ ഇഫ്താർ സംഗമത്തിൽ പി.എൻ. അബ്ദുൽ ലത്തീഫ് മദനി സമ്മാനം കൈമാറുന്നു
കുവൈത്ത് സിറ്റി: ഫഹാഹീൽ ഇസ്ലാഹി മദ്റസ ദബൂസ് പാർക്കിൽ ഒരുക്കിയ ഇഫ്താർ സംഗമം വേറിട്ട അനുഭവമായി. രക്ഷിതാക്കൾ വീടുകളിൽ നിന്നും തയാറാക്കി കൊണ്ടുവന്ന വിഭവങ്ങൾ കൊണ്ടാണ് ഇഫ്താർ വിരുന്ന് ഒരുക്കിയത്. മദ്റസ രക്ഷിതാക്കൾ, വിദ്യാർഥികൾ, അധ്യാപകർ, ജീവനക്കാർ, മുൻ അധ്യാപകർ, പൂർവ വിദ്യാർഥികൾ, ഇസ്ലാഹി സെന്റർ ഭാരവാഹികൾ എന്നിവർ ഒത്തുചേർന്ന സംഗമം കുവൈത്ത് കേരള ഇസ്ലാഹി സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു.
മദ്റസ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഹാറൂൺ കാട്ടൂർ, സദർ സാജു ചെമ്നാട് പി.ടി.എ, എം.ടി.എ, കെ.കെ.ഐ.സി ഭാരവാഹികൾ, കിസ്വ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. സംഗമത്തിൽ കുട്ടികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

