ഫഹാഹീൽ ഇസ്ലാഹി മദ് റസ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു
text_fieldsവാർഷിക പരീക്ഷയിൽ വിജയികളായ വിദ്യാർഥിക്കുള്ള
സമ്മാനം സി.പി. അബ്ദുൽ അസീസ് വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: 2024ലെ പുതിയ അധ്യയന വർഷത്തിന് തുടക്കംകുറിച്ചു ഫഹാഹീൽ ഇസ് ലാഹി മദ് റസ അൽ ബിദായ എന്ന പേരിൽ ഓറിയന്റേഷൻ ഡേ സംഘടിപ്പിച്ചു. ഫഹാഹീൽ- ദാറുൽ ഖുർആനിൽ സംഘടിപ്പിച്ച പരിപാടി കുവൈത്ത് കേരള ഇസ് ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ കെ.കെ.ഐ.സി ജനറൽ സെക്രട്ടറി സുനാഷ് ഷുക്കൂർ സംസാരിച്ചു. വാർഷിക പരീക്ഷയിലെ വിജയികൾക്ക് കേന്ദ്ര ഭാരവാഹികൾ, മദ് റസ സദർ മുദരിസ് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
ഇസ്ലാഹി മദ് റസ വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, പൂർവ വിദ്യാർഥികൾ, പി.ടി.എ, എം.ടി.എ ഭാരവാഹികൾ, കെ.കെ.ഐ.സി, കേന്ദ്ര യൂനിറ്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്ത പരിപാടിയിൽ മദ് റസ പ്രധാനാധ്യാപകൻ സാജു ചെമ്മനാട് അധ്യക്ഷത വഹിച്ചു. ഫഹാഹീൽ യൂനിറ്റ് ജനറൽ സെക്രട്ടറി ഫൈസൽ മണിയൂർ സ്വാഗതവും അൻസാർ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

