Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right'പ്രതിസന്ധികളെ...

'പ്രതിസന്ധികളെ വിശ്വാസംകൊണ്ട് നേരിടുക'

text_fields
bookmark_border
sakeer husain thuvvur
cancel
camera_alt

കെ.ഐ.ജി അബൂ ഹലീഫ ഏരിയ സംഘടിപ്പിച്ച ഫ്രണ്ട്സ് സർക്കിൾ സംഗമത്തിൽ സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യപ്രഭാഷണം നടത്തുന്നു


കുവൈത്ത് സിറ്റി: ഇസ്‌ലാമികസമൂഹം നേരിടുന്ന പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് നേരിടുകയാണ് വേണ്ടതെന്ന് കേരള ഇസ്‌ലാമിക് ഗ്രൂപ് വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ പറഞ്ഞു.

കെ.ഐ.ജി അബൂ ഹലീഫ ഏരിയ സംഘടിപ്പിച്ച ഫ്രണ്ട്സ് സർക്കിൾ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രതിസന്ധി ഘട്ടങ്ങളിൽ പിന്തിരിയാതെയും നിരാശരാകാതെയും ദൈവിക അധ്യാപനങ്ങളും പ്രവാചകപാഠങ്ങളും മുറുകെപ്പിടിച്ച് ഐക്യത്തോടെ നീങ്ങണം.

രാജ്യ നിവാസികളോടൊപ്പം ചേർന്നുനിന്ന് കലവറയില്ലാത്ത സ്നേഹവും സൗഹൃദവും കാത്തുസൂക്ഷിച്ച് യഥാർഥ ശത്രുവിനെതിരെ പരാജയപ്പെടുത്തുകയാണ് വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പ്രവാസി നിക്ഷേപ സാധ്യതകൾ എന്നവിഷയത്തിൽ യാസിർ ഖുതുബ് സംസാരിച്ചു. സദസ്യരുടെ അന്വേഷണങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

മെഹ്ബൂല കാലിക്കറ്റ് ലൈവ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ ഏരിയ പ്രസിഡന്റ് അബ്ദുൽ ബാസിത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അംജദ് സ്വാഗതം പറഞ്ഞു. സൽമാൻ ഖുർആൻ പാരായണം നടത്തി. മുഹമ്മദ് നസീം നന്ദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Facing Adversities with Faith'
Next Story