Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right...

അഭയകേന്ദ്രത്തിലുള്ളവർക്ക്​ ഒരു കുറവും വരുത്തില്ല -എംബസി

text_fields
bookmark_border
അഭയകേന്ദ്രത്തിലുള്ളവർക്ക്​ ഒരു കുറവും വരുത്തില്ല -എംബസി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അഭയകേന്ദ്രത്തിലെ അന്തേവാസികൾക്ക്​ ഒരു കുറവും വരുത്തില്ലെന്നും എല്ലാ ഇന്ത്യക്കാർക്കും കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ച്​ അവിടെയുള്ള നമ്മുടെ സഹോദരങ്ങളുടെ ക്ഷേമം നേരി​െട്ടത്തി പരിശോധിക്കാമെന്നും അംബാസഡർ സിബി ജോർജ്​ പറഞ്ഞു. ഗാർഹികത്തൊഴിലാളികളുമായി ബന്ധപ്പെട്ട്​ കുവൈത്തും ഇന്ത്യയും തമ്മിൽ ധാരണപത്രം ഒപ്പിട്ടത്​ വിശദീകരിക്കാൻ ചൊവ്വാഴ്​ച വൈകീട്ട്​ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്​ച മുന്നറിയിപ്പില്ലാതെ അഭയകേന്ദ്രം സന്ദർശിച്ചതായും അവിടുത്തെ സൗകര്യങ്ങളിൽ അന്തേവാസികൾ പൂർണ തൃപ്​തരാണെന്നും അദ്ദേഹം പറഞ്ഞു.

സ്​ത്രീകൾക്കും പുരുഷന്മാർക്കുമായി ഒാരോ അഭയകേന്ദ്രങ്ങളാണ്​ എംബസിയുടെ കീഴിലുള്ളത്​. സ്​ത്രീകളുടെ അഭയകേന്ദ്രത്തിൽ 100 പേരെ പാർപ്പിക്കാൻ കഴിയും. എന്നാൽ, ക്വാറൻറീനിൽ കഴിയുന്ന മൂന്നുപേർ ഉൾപ്പെടെ ഒമ്പത്​ വനിതകൾ മാത്രമാണ്​ അവിടെയുള്ളത്​. 50 പേരെ താമസിക്കാൻ കഴിയുന്ന പുരുഷന്മാരുടെ അഭയകേന്ദ്രത്തിൽ മൂന്നുപേർ മാത്രമാണുള്ളത്​. എല്ലാവരെയും രണ്ടാഴ്​ചക്കകം എംബസിയുടെ ചെലവിൽ അവരെ നാട്ടിലയക്കും. അഭയകേന്ദ്രത്തിലെത്തുന്നവർ ദീർഘകാലം അനിശ്ചിതാവസ്ഥയിൽ അവിടെ കഴിയുന്ന സാഹചര്യം ഉണ്ടാകില്ല. ശീതീകരിച്ച മുറിയും ശുചിത്വമുള്ള അന്തരീക്ഷവും നല്ല ഭക്ഷണവും അവർക്കുണ്ട്​.

വിനോദത്തിനായി ടെലിവിഷനും ഇന്ത്യൻ ചാനലുകളും ലഭ്യമാക്കിയിട്ടുണ്ട്​. വൈദ്യുതി മുടക്കമോ മറ്റ്​ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ഒട്ടും വൈകാതെ എംബസി ഇടപെടും. തൊഴിൽ പ്രശ്​നങ്ങളിൽ എംബസി നിയമസഹായം നൽകും. കൃത്യമായ ഇടവേളകളിൽ മെഡിക്കൽ പരിശോധനയും ആവശ്യമായ ചികിത്സയും ലഭ്യമാക്കും. കുവൈത്ത്​ സർക്കാറിന്​ കീഴിലുള്ള അഭയകേന്ദ്രത്തിൽ ഒരു ഇന്ത്യക്കാരൻ മാത്രമാണ്​ നിലവിൽ ഉള്ളത്​. മികച്ച സൗകര്യങ്ങളാണ്​ ഇവിടെയും ഉള്ളത്​. ഇവരെയും വൈകാതെ നാട്ടിൽ അയക്കുമെന്ന്​ അംബാസഡർ കൂട്ടിച്ചേർത്തു. തൊഴിലിടത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക്​ ഏത്​ സമയവും എംബസിയിൽ അഭയം തേടാമെന്നും അഭയകേന്ദ്രത്തിൽ അവർ സുരക്ഷിതരായിരിക്കുമെന്നും സിബി ജോർജ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story