ഗതാഗത നിയമംഘന പിഴ അടക്കാൻ മാളുകളിൽ സൗകര്യം: അവന്യൂസ് മാളിൽ ഞായറാഴ്ച മുതൽ രണ്ട് ഷിഫ്റ്റ്
text_fieldsകുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിന് പിഴ അടക്കാനുള്ള സൗകര്യം ഒരുക്കി ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ്. അവന്യൂസിലും, ഖൈറാൻ മാളിലും ഇതിനായി പ്രത്യേക സൗകര്യം എർപ്പെടുത്തി.
പൗരന്മാർക്കും പ്രവാസികൾക്കും ഇവിടെയെത്തി പിഴ അടക്കാനും ഗതാഗത നിരോധനം ഒഴിവാക്കാനും കഴിയുമെന്ന് യൂനിഫൈഡ് ഗൾഫ് ട്രാഫിക് വീക്ക് കമ്മിറ്റി തലവനും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് വക്താവുമായ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽസുബ്ഹാൻ അറിയിച്ചു.
ഖൈറാൻ മാളിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇതിനായി പ്രത്യേക സേവനമൊരുക്കി. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് സേവനം ഖൈറാൻ മാളിൽ ലഭ്യമാക്കിയത്.
ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രണ്ട് ഷിഫ്റ്റുകളിലായി അവന്യൂസ് മാളിലും ഉദ്യോഗസ്ഥർ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഗതാഗത നിയമലംഘനങ്ങൾക്കുള്ള നിരോധനം പരിഹരിക്കാൻ ഈ സംരംഭം അവസരം നൽകുന്നതായും എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽസുബ്ഹാൻ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

