കബ്ദിൽ വെയർഹൗസുകളിൽ വ്യാപക പരിശോധന
text_fieldsകബ്ദിൽ പരിശോധനക്കെത്തിയ പൊലീസ്
കുവൈത്ത് സിറ്റി: കബ്ദിൽ വെയർഹൗസുകളിൽ വ്യാപക പരിശോധന. ലൈസൻസില്ലാത്തതും നിയമലംഘനം നടത്തുന്നതുമായ വെയർഹൗസുകൾ ലക്ഷ്യമിട്ടാണ് കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയം പരിശോധന നടത്തിയത്.
പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21 പേരെ അറസ്റ്റ് ചെയ്തു. ആറ് തോക്കുകൾ, 100 വെടിയുണ്ടകൾ, ലഹരിപാനീയങ്ങൾ എന്നിവ പിടിച്ചെടുത്തു.വിവിധ കൈയേറ്റങ്ങൾ, അനധികൃത ഷെഡുകൾ എന്നിവ പരിശോധനയിൽ നീക്കം ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമവാഴ്ച നടപ്പിലാക്കുന്നതിനും സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് പരിശോധനയെന്ന് ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.എല്ലാത്തരം ലംഘനങ്ങളെയും നേരിടുന്നതിനും സമൂഹത്തിന്റെ സുരക്ഷ സംരക്ഷിക്കൽ ലക്ഷ്യമിട്ടുള്ള പരിശോധനകൾ തുടരുമെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

