അമീർ ഉർദുഗാന് നന്ദിയും അഭിനന്ദനവും അറിയിച്ചു
text_fieldsകുവൈത്ത് സിറ്റി: തുർക്കിയ സന്ദർശന വേളയിലെ ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യ മര്യാദക്കും അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് തുർക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് ആത്മാർഥമായ നന്ദിയും അഭിനന്ദനവും അറിയിച്ചു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ആഴമേറിയതും വ്യതിരിക്തവുമായ ബന്ധത്തെയാണ് സന്ദർശനം പ്രതിഫലിപ്പിക്കുന്നതെന്നു അമീർ അയച്ച സന്ദേശത്തിൽ വ്യക്തമാക്കി. കുവൈത്തും തുർക്കിയയും തമ്മിൽ ഫലവത്തായതും ക്രിയാത്മകവുമായ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും അമീർ പറഞ്ഞു. ഓർഡർ ഓഫ് സ്റ്റേറ്റ് നൽകിയതിന് ഉർദുഗാന് അഗാധമായ നന്ദിയും അമീർ അറിയിച്ചു. ചൊവ്വാഴ്ചയാണ് ഔദ്യോഗിക സന്ദർശനത്തിനായി അമീർ തുർക്കിയയിൽ എത്തിയത്. ബുധനാഴ്ച അമീറും പ്രതിനിധി സംഘവും കുവൈത്തിൽ തിരികെയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
