പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണം- കെ.കെ.എം.എ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യാ രാജ്യത്തെ വിദേശ നാണ്യത്തിന്റെ മുഖ്യ വരുമാന മാർഗവും,ചാലക ശക്തിയും ആയ പ്രവാസികളുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ സർക്കാറുകൾ തയ്യാറാകണമെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ(കെ.കെ.എം.എ) ആവശ്യപ്പെട്ടു. നാടിന്റെയും,കുടുംബത്തിന്റെയും പുരോഗതിക്ക് വേണ്ടി ജീവിതം ഹോമിക്കുന്ന പ്രവാസികൾ വിമാനയാത്രയിൽ കടുത്ത സാമ്പത്തിക ചൂഷണം നേരിടുകയാണ്. ഇതിനെതിരെ വർഷങ്ങളായി പ്രതിഷേധം ഉയരുന്നുവെങ്കിലും ആരും ചെവികൊള്ളുന്നില്ല. ഇക്കാര്യത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ അടിയന്തിര ഇടപെടൽ അനിവാര്യമാണെന്ന് കെ.കെ.എം.എ ഓർമിപ്പിച്ചു.
ജോലി നഷ്ട്ടവും, വേതനം വെട്ടിക്കുറക്കലും, നിത്യോപയോഗ സാധനങ്ങളുടെ വില വർധനവും, ജീവിത ചിലവുകളുടെ വർധനവും മൂലം വട്ടം തിരിയുന്ന പ്രവാസികൾക്ക് ഇടിത്തീയായാണ് കേന്ദ്ര സർക്കാർ പാസ്പോർട്ട് അനുബന്ധന സേവനങ്ങൾക്ക് ഇരട്ടിയോളം നിരക്ക് വർദ്ധനവ് വരുത്തിയത്. കുവൈത്തിലെ പാസ്പോർട്ട് സേവനങ്ങൾക്കുള്ള വർധനവ് പ്രവാസികൾക്ക് ഇരട്ട പ്രഹരമായി. നേരെത്തെ സൗജന്യമായിരുന്ന ഓൺലൈൻ സേവനകൾ കൂടി നിർബന്ധിതമായി ചേർത്ത് വലിയ നിരക്ക് വർധനവ് വരുത്തിക്കൊണ്ടാണ് പുതിയ ഏജൻസി പ്രവർത്തനം ആരംഭിക്കുന്നത്. വിഷയത്തിൽ ഇന്ത്യാ ഗവർമെന്റും,എംബസിയും അടിയന്തിരമായി ഇക്കാര്യങ്ങളിൽ ഇടപെട്ട് പ്രവാസികൾക്ക് ആശ്വാസമേകണമെന്ന് കെ.കെ.എം.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

