Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുവൈത്തിൽ വെയർഹൗസിൽ പരിശോധന; കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളും പുകയിലയും പിടിച്ചെടുത്തു

text_fields
bookmark_border
കുവൈത്തിൽ വെയർഹൗസിൽ പരിശോധന; കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളും പുകയിലയും പിടിച്ചെടുത്തു
cancel

കുവൈത്ത് സിറ്റി: കാലാവധി കഴിഞ്ഞ സൗന്ദര്യവർധക വസ്തുക്കളും ഡിറ്റർജന്റുകളും പുകയിലയും പിടിച്ചെടുത്തു. കുവൈത്ത് സിറ്റി ഗവർണറേറ്റിലെ വെയർഹൗസിൽ നടത്തിയ പരിശോധനയിലാണ് വൻതോതിൽ നിയമവിരുദ്ധ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

വിൽപ്പനക്കും വിതരണത്തിനുമായി സൂക്ഷിച്ചിരുന്ന 1,500 പാക്കറ്റ് കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പരിശോധനയിൽ പിടിച്ചെടുത്തു. 1.32 ടൺ മൊളാസസ് പുകയിലയും അധികൃതർ പിടികൂടി. വാണിജ്യ നിയമം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സാധനങ്ങൾ കണ്ടുകെട്ടി. സംഭവത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Expired cosmetics and tobacco seized
Next Story