കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ വാർഷികം നാളെ
text_fieldsഅബ്ബാസിയ: കാസർകോട് എക്സ്പാട്രിയറ്റ്സ് അസോസിയേഷൻ 14ാം വാർഷികാഘോഷം എക്സിർ മെഡിക്കൽ ജഹ്റ, ബി.ഇ.സി എക്സ്ചേഞ്ച് എന്നിവയുടെ സഹകരണത്തോടെ ‘കാസർകോട് ഉത്സവ്’ എന്ന പേരിൽ വെള്ളിയാഴ്ച ഖൈത്താൻ ഇന്ത്യൻ കമ്മ്യുണിറ്റി സ്കൂളിൽ നടക്കും. വാർഷികാഘോഷത്തിെൻറ ഭാഗമായി ജീവ കാരുണ്യ പ്രവർത്തനരംഗത്തെ നിറസാന്നിധ്യവും യുവ വ്യവസായിയുമായ അബൂബക്കർ കുറ്റിക്കോലിനെ ആദരിക്കും. കുവൈത്തിൽ 40 വർഷം പൂർത്തിയാക്കിയ അസോസിയേഷൻ അംഗങ്ങളെയും സമ്മേളനത്തിൽ ആദരിക്കും. ഉച്ചക്ക് രണ്ടുമണി മുതൽ ആരംഭിക്കുന്ന കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുന്നത്. നാലുമണിക്ക് കെ.ഇ.എ ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, തിരുവാതിരക്കളി, കോൽക്കളി, പൂരക്കളി, ഒപ്പന എന്നിവയുണ്ടാവും.
പ്രശസ്ത നാടൻപാട്ടുകാരൻ കെ.കെ. കോട്ടിക്കുളം, മാപ്പിളപ്പാട് ഗായകൻ ഫിറോസ് നാദാപുരം എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയാണ് പ്രധാന ആകർഷണം. ജില്ലയിലെ സർക്കാർ ആശുപത്രികൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനാണ് വാർഷികാഘോഷത്തിെൻറ ലാഭവിഹിതം വിനിയോഗിക്കുകയെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ചെയർമാൻ എൻജി. അബൂബക്കർ, പ്രസിഡൻറ് സത്താർ കുന്നിൽ, ജനറൽ സെക്രട്ടറി സലാം കളനാട്, ട്രഷറർ രാമകൃഷ്ണൻ കള്ളാർ, എക്സിർ മെഡിക്കൽ സി.ഇ.ഒ ഖലീൽ അടൂർ, ഡോ. ഫറ, വർക്കിങ് പ്രസിഡൻറ് ഹമീദ് മധുർ, ഒാർഗനൈസിങ് സെക്രട്ടറി നളിനാക്ഷൻ, പ്രോഗ്രാം കൺവീനർ സി.എച്ച്. മുഹമ്മദ് കുഞ്ഞി, ചീഫ് കോഒാഡിനേറ്റർ അഷറഫ് തൃക്കരിപ്പൂർ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
