പ്രവാസികളുടെ യാത്ര തടയരുതെന്ന് താമിർ സുവൈത്ത് എം.പി
text_fieldsതാമിർ അൽ സുവൈത്ത് എം.പി
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് നാട്ടിൽ പോയി വരാനുള്ള അവസരം നിഷേധിക്കുന്നത് നീതിയല്ലെന്ന് താമിർ അൽ സുവൈത്ത് എം.പി. കുവൈത്ത് പൗരന്മാർ പിന്തുടരുന്ന നടപടിക്രമങ്ങൾക്ക് അനുസൃതമായി വിദേശികളെയും അവരുടെ നാടുകളിലേക്ക് പോകാൻ അനുവദിക്കണം.
നിയമപരമായും അതിൽ തെറ്റുണ്ട്. കുടുംബവുമായി ഒരു വർഷത്തിലേറെയായി അകന്ന് കഴിയുന്നവരുണ്ട്. രാജ്യത്തിെൻറ വികസനത്തിൽ നിർണായക പങ്കുവഹിച്ചവരാണ് വിദേശ തൊഴിലാളികൾ.
പൗരന്മാർക്ക് എന്ന പോലെ രാജ്യനിവാസികളായ വിദേശികൾക്കും അവകാശങ്ങളുണ്ടെന്നും അവ വകവെച്ച് കൊടുക്കാൻ രാജ്യം ബാധ്യസ്ഥമാണെന്നും താമിർ അൽ സുവൈത്ത് എം.പി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

