ലൈഫ് മിഷൻ ഭവനപദ്ധതിയിൽ പ്രവാസികളെ ഉൾപ്പെടുത്തണം -ഫോക്ക്
text_fieldsഎൻ.കെ. വിജയകുമാർ (ജന. സെക്ര), സേവ്യർ ആന്റണി (പ്രസി), ടി.വി. സാബു (ട്രഷ)
കുവൈത്ത് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) വാർഷിക ജനറൽ ബോഡി യോഗം ഉപദേശക സമിതിയംഗം ബി.പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സേവിയർ ആന്റണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ലിജീഷ് വാർഷിക റിപ്പോർട്ടും ട്രഷറർ രജിത്ത് സാമ്പത്തിക റിപ്പോർട്ടും ചാരിറ്റി കമ്മിറ്റി അംഗം സന്തോഷ് ചാരിറ്റി റിപ്പോർട്ടും വൈസ് പ്രസിഡന്റ് വിജയകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ലൈഫ് മിഷൻ ഭവനപദ്ധതിയിൽ പ്രവാസികളെ ഉൾപ്പെടുത്തുക, പ്രവാസി വോട്ട് അവകാശം നടപ്പിലാക്കുക, ആർട്സ് സർക്കിൾ പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളിൽ പ്രമേയം അവതരിപ്പിച്ചു. അബ്ബാസിയ, സെൻട്രൽ, ഫാഹഹീൽ സോണലുകളിൽനിന്നുള്ള അംഗങ്ങൾ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഹരിപ്രസാദ് സ്വാഗവും പ്രസിഡന്റ് സേവ്യർ ആന്റണി നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി സേവ്യർ ആന്റണി (പ്രസി), എൻ.കെ. വിജയകുമാർ (ജന. സെക്ര), ടി.വി. സാബു (ട്രഷ), സുനിൽ കുമാർ, കെ.വി. സൂരജ്, ഇ.വി. ബാലകൃഷ്ണൻ (വൈസ് പ്രസി), ജോസഫ് മാത്യു (ജോ. ട്രഷ), വിനോയ് വിൽസൺ (അഡ്മിൻ സെക്രട്ടറി), ഐ.വി. സുനേഷ് (ആർട്സ് സെക്രട്ടറി), ഹരീന്ദ്രൻ കുപ്ലേരി (ചാരിറ്റി സെക്രട്ടറി), രാജേഷ്കുമാർ (മെംബർഷിപ് സെക്രട്ടറി), രാജേഷ് ബാബു (സ്പോർട്സ് സെക്രട്ടറി) എന്നിവ തെരഞ്ഞെടുത്തു.
ഓമനക്കുട്ടൻ, മഹേഷ് കുമാർ, സേവിയർ ആന്റണി, ഷാജി കൊഴുക്ക എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

