Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിലെത്താൻ പുതിയ...

കുവൈത്തിലെത്താൻ പുതിയ ട്രാൻസിറ്റ്​ പോയൻറ്​ തേടി പ്രവാസികൾ

text_fields
bookmark_border
കുവൈത്തിലെത്താൻ പുതിയ ട്രാൻസിറ്റ്​ പോയൻറ്​ തേടി പ്രവാസികൾ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിലെത്താൻ യു.എ.ഇക്ക്​ പകരം പുതിയ ട്രാൻസിറ്റ്​ കേന്ദ്രങ്ങൾ തേടി പ്രവാസികൾ. ഇന്ത്യ ഉൾപ്പെടെ 34 രാജ്യക്കാർക്ക്​ നേരിട്ട്​ കുവൈത്തിലേക്ക്​ വരാൻ കഴിയില്ല. വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്​ച താമസിച്ച്​ കോവിഡ്​ ഇല്ലെങ്കിൽ കുവൈത്തിൽ വരാം. ദുബൈ ആയിരുന്നു ഇന്ത്യക്കാർ ഉൾപ്പെടെ പ്രധാനമായും ഇതിന്​ ആശ്രയിച്ചിരുന്നത്​. വിസ നടപടിക്രമങ്ങളിലെ എളുപ്പവും താരതമ്യേന കുറഞ്ഞ അക്കമഡേഷൻ ചെലവും ആണ്​ ഇതിന്​ കാരണം.

എന്നാൽ, കൂടുതൽ പേർ ഇൗ വഴി തെരഞ്ഞെടുത്തതോടെ വിമാന ടിക്കറ്റ്​ നിരക്ക്​ 14 ഇരട്ടി വരെ വർധിച്ചു. ഇത്​ എല്ലാ പ്രതീക്ഷകളും തെറ്റിച്ചു. ദുബൈയിൽ എത്തിയ നിരവധി പേർക്ക്​ കുവൈത്തിലേക്കുള്ള കൂടിയ നിരക്ക്​ താങ്ങാനാവാതെ തിരിച്ചുപോവേണ്ടിവന്നു. ഇൗ സാഹചര്യത്തിലാണ്​ ഇനി വരാനുള്ള പലരും പുതിയ ട്രാൻസിറ്റ്​ കേന്ദ്രം തേടുന്നത്​. തുർക്കിയാണ്​ ഇന്ത്യക്കാർ കൂടുതൽ പേർ തിരഞ്ഞെടുക്കുന്നത്​. ഇൗജിപ്​തിൽനിന്നുള്ളവർ ഇത്യോപ്യയെ ഇടത്താവളമാക്കുന്നു. ചില ഇന്ത്യക്കാരും ഇത്യോപ്യ ഇടത്താവളമാക്കുന്നുണ്ട്​. കഴിഞ്ഞ ദിവസം മുതൽ ദുബൈ പ്രവേശന നടപടികൾ കർശനമാക്കിയിട്ടുമുണ്ട്​.

ദുബൈ, കുവൈത്ത്​ സെക്​ടറിൽ നവംബർ അവസാനം വരെ ടിക്കറ്റ്​ കിട്ടാനില്ലെന്നാണ്​ റിപ്പോർട്ട്​. കോവിഡ്​ കാലത്തിന്​ മുമ്പ് 500 ദിർഹമിന് (ഏകദേശം 40 കുവൈത്തി ദീനാർ) കിട്ടിയിരുന്ന ടിക്കറ്റിനാണ്​ 700 ദീനാറിന്​ മുകളിൽ ഇൗടാക്കുന്നത്​. അത്തരത്തിൽ തുടക്കത്തിൽ വന്ന ആളുകൾക്ക് താരതമ്യേന ന്യായമായ വിലക്ക് ടിക്കറ്റ് കിട്ടിയിരുന്നു. എന്നാൽ, പിന്നീട്​ എത്തിയവർ കടുത്ത ചൂഷണത്തിന് ഇരയാവുന്നു.

നാട്ടിൽനിന്ന്​ ടിക്കറ്റ് എടുക്കാതെ ദുബൈയിലെത്തിയ പ്രവാസികൾ അമിത നിരക്കിൽ പകച്ചുപോയി. പലർക്കും തിരിച്ചുപോവേണ്ടി വന്നു. കുവൈത്തിൽ പുതിയ പ്രോജക്ടുകൾ കിട്ടിയ ചില ചൈനീസ്, ഫിലിപ്പീനോ​ കമ്പനികൾ തങ്ങളുടെ ജോലിക്കാരെ കൂട്ടമായി ദുബൈ വഴി കൊണ്ടുവരുന്നതും സാധാരണ പ്രവാസികളുടെ വരവുമാണ് ടിക്കറ്റ് വില കൂടുന്നതിനു കാരണമായി പറയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriatesnew transit point
Next Story