Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫൈ​സ​ല്‍...

ഫൈ​സ​ല്‍ വി​ന്നേ​ഴ്സി​ന് പ്ര​വാ​സി​ക​ളു​ടെ വി​കാ​ര​നി​ര്‍ഭ​ര​മാ​യ അ​ന്ത്യോ​പ​ചാ​രം

text_fields
bookmark_border
ഫൈ​സ​ല്‍ വി​ന്നേ​ഴ്സി​ന് പ്ര​വാ​സി​ക​ളു​ടെ   വി​കാ​ര​നി​ര്‍ഭ​ര​മാ​യ അ​ന്ത്യോ​പ​ചാ​രം
cancel
camera_alt

വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത്​ സം​ഘ​ടി​പ്പി​ച്ച ഫൈ​സ​ൽ

വി​ന്നേ​ഴ്​​സ്​ അ​നു​സ്​​മ​ര​ണ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: ക​ഴി​ഞ്ഞ​ദി​വ​സം മ​ര​ണ​പ്പെ​ട്ട ഫൈ​സ​ല്‍ വി​ന്നേ​ഴ്സി​െൻറ വി​യോ​ഗ​ത്തി​ല്‍ അ​ന്ത്യോ​പ​ചാ​ര​മ​ര്‍പ്പി​ച്ച് കു​വൈ​ത്ത് പ്ര​വാ​സി​ക​ള്‍. വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന സം​ഗ​മ​ത്തി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍നി​ന്നും സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്​​തും നി​ര​വ​ധി പേ​ര്‍ പ​െ​ങ്ക​ടു​ത്തു. ഫൈ​സ​ലി​െൻറ വി​യോ​ഗം ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​തെ ച​ട​ങ്ങി​ല്‍ സം​സാ​രി​ച്ച​വ​രി​ല്‍ പ​ല​ര്‍ക്കും വാ​ക്കു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ല.

ബി​സി​ന​സ് ക​ലാ​കാ​യി​ക ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ലെ​ല്ലാം ഫൈ​സ​ല്‍ തീ​ര്‍ത്ത സേ​വ​ന​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ അ​നു​സ്മ​രി​ക്ക​പ്പെ​ട്ടു. വ​ലി​യ സൗ​ഹൃ​ദ​വ​ല​യ​ത്തി​നു​ട​മ​യാ​യ ഫൈ​സ​ല്‍ വി​ന്നേ​ഴ്​​സ്​ വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്തി​യ സേ​വ​ന​ങ്ങ​ള്‍ ക​ണ​ക്കാ​ക്കു​മ്പോ​ള്‍ യ​ഥാ​ര്‍ഥ വി​ജ​യി​യാ​യാ​ണ് ഈ ​ലോ​ക​ത്തു​നി​ന്നും വി​ട​ചൊ​ല്ലി​യ​തെ​ന്നും അ​നു​ശോ​ച​ന സം​ഗ​ത്തി​ല്‍ സം​സാ​രി​ച്ച​വ​ര്‍ പ​റ​ഞ്ഞു.

നാ​ട്ടി​ല്‍നി​ന്ന്​ ഫൈ​സ​ലി​െൻറ സ​ഹോ​ദ​ര​ൻ ഫു​ആ​ദ്, അ​ബ്​​ദു​ല്ല കാ​ദി​രി, ഡോ. ​അ​മീ​ര്‍, സ​ക്കീ​ര്‍ ഹു​സൈ​ന്‍ തു​വ്വൂ​ര്‍, ഫൈ​സ​ല്‍ മ​ഞ്ചേ​രി, ഒ.​കെ. റ​സാ​ഖ്, സ​ത്താ​ര്‍ കു​ന്നി​ല്‍, വി.​എ​സ്. ന​ജീ​ബ്, അ​ഷ്‌​റ​ഫ്‌ കാ​ള​ത്തോ​ട്, റ​ഷീ​ദ് ത​ക്കാ​ര, അ​ബ്​​ദു​റ​ഹീം, ബ​ഷീ​ര്‍ ബാ​ത്ത, അ​സീ​സ്‌ തി​ക്കോ​ടി, ഷൗ​ക്ക​ത്ത് വ​ളാ​ഞ്ചേ​രി, മ​ഹ​നാ​സ് മു​സ്ത​ഫ, സ​മീ​ഉ​ല്ല, കൃ​ഷ്ണ​ന്‍ ക​ട​ലു​ണ്ടി, ശു​ക്കൂ​ര്‍ വ​ണ്ടൂ​ര്‍, ഫൈ​സ​ല്‍ വ​ട​ക്കേ​കാ​ട്, അ​ബു അ​ന്‍ഫാ​ല്‍, സ​ലിം​രാ​ജ്, അ​ല​ക്സ് മാ​ത്യു, വ​ര്‍ദ അ​ന്‍വ​ര്‍, ലാ​യി​ക് അ​ഹ​മ്മ​ദ്, അ​ഷ്ക​ര്‍ മാ​ളി​യേ​ക്ക​ല്‍, വി​നോ​ദ് പെ​രേ​ര, റ​സീ​ന മു​ഹ്​​യു​ദ്ദീ​ന്‍, അ​നി​യ​ന്‍ കു​ഞ്ഞ്, ഖ​ലീ​ലു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വെ​ല്‍ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ൻ​റ്​ അ​ന്‍വ​ര്‍ സ​ഇൗ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ പ്രോ​ഗ്രാം ക​ണ്‍വീ​ന​ര്‍ അ​ന്‍വ​ർ ഷാ​ജി ഏ​കോ​പ​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ റ​ഫീ​ഖ് ബാ​ബു സ്വാ​ഗ​ത​വും ഗി​രീ​ഷ്‌ വ​യ​നാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Expatriates' emotional outburst against Faisal Winner
Next Story