വലിയ തുകകൾ വായ്പ എടുക്കാം; പ്രവാസികൾക്ക് വായ്പ നിയന്ത്രണങ്ങളിൽ ഇളവ്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി പ്രമുഖ ബാങ്കുകൾ. കുവൈത്ത് സെൻട്രൽ ബാങ്ക് നിയന്ത്രണങ്ങൾക്കനുസൃതമായി നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ച് പ്രവാസികൾക്ക് ഇനി വലിയ തുകകൾ വായ്പ എടുക്കാം.
മാസം 3000 ദീനാറിന് മുകളിൽ ശമ്പളമുള്ള പ്രവാസികൾക്ക് പരമാവധി 70,000 ദീനാർ വരെ വായ്പ ലഭിക്കും. 1500 ദീനാറിന് മുകളിൽ ശമ്പളമുള്ളവർക്ക് 50,000 ദീനാറും 600 ദീനാർ മുതൽ ശമ്പളമുള്ളവർക്ക് 15,000 ദീനാർ വരെയും ലോൺ ലഭിക്കും. സാമ്പത്തികമായി ഭദ്രതയുള്ള കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ജോലിയിൽ സ്ഥിരതയുള്ളവർക്കുമാണ് വായ്പ നൽകുക. തൊഴിൽ തരവും ജോലി സ്ഥിരതയും വായ്പ യോഗ്യതക്ക് പ്രധാന മാനദണ്ഡങ്ങളാണ്. പരമാവധി ഏഴ് വർഷം വരെയാണ് തിരിച്ചടവ് കാലാവധി ലഭിക്കുക. മാസത്തവണ അപേക്ഷകന്റെ ശമ്പളത്തിന്റെ 40 ശതമാനത്തിൽ കൂടാൻ പാടില്ല.
ഉയർന്ന പരിധിയിലുള്ള വായ്പകൾ ബാങ്കുകളുടെ എല്ലാ ശാഖകളിലും ലഭ്യമാണ്. ചെറിയ വായ്പകൾ പ്രാഥമികമായി ഇലക്ട്രോണിക് രീതിയിലാണ് പ്രോസസ് ചെയ്യുന്നതെന്ന് അറബ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഉയർന്ന ശമ്പളത്തിൽ ജോലിയുള്ളവർക്കും പ്രഫഷനലുകൾക്കും വായ്പ നിയന്ത്രണങ്ങളിലെ ഇളവ് ഗുണകരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

