സബ്സിഡി ഭക്ഷ്യവസ്തുക്കൾ വിൽപന നടത്തിയ പ്രവാസികൾ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: സബ്സിഡി നിരക്കിലുള്ള ഭക്ഷ്യവസ്തുക്കൾ നിയമവിരുദ്ധമായി വിൽപന നടത്തിയ ഏഷ്യൻ പ്രവാസികൾ അറസ്റ്റിൽ. ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിൽ ക്രിമിനൽ സുരക്ഷ വിഭാഗം നടത്തിയ പരിശോധനകളിലാണ് പ്രതികളെ പിടികൂടിയത്.
ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് ലൈസൻസില്ലാത്ത ഒരു പലചരക്ക് കടയും ഇയാൾ നടത്തിയിരുന്നു. അതിനിടെ, ജഹ്റ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്മെന്റ് മുത്ല പ്രദേശത്തെ വീടുകളിൽനിന്ന് നിർമാണ സാമഗ്രികൾ മോഷ്ടിക്കുന്ന സംഘത്തെ പിടികൂടി.
പ്രതികൾ വാടകക്കെടുത്ത വാഹനങ്ങൾ ഉപയോഗിച്ച് റെസിഡൻഷ്യൽ പ്ലോട്ടുകൾ നിരീക്ഷിച്ച ശേഷമാണ് നിർമാണ സാമഗ്രികൾ മോഷ്ടിച്ചതെന്നും അവ വിറ്റ് പണം പങ്കിട്ടെടുക്കുകയായിരുന്നുവെന്നും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

