പ്രവാസി വെൽഫെയർ സാൽമിയ യൂനിറ്റ് സമ്മേളനം
text_fieldsപ്രവാസി വെൽഫെയർ സാൽമിയ യൂനിറ്റ് സമ്മേളനത്തിൽ
കേന്ദ്ര ജനറൽ സെക്രട്ടറി സഫ്വാൻ നിസ്താർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂനിറ്റ് സമ്മേളനം സാൽമിയ ന്യൂ സെൻട്രൽ ഹാളിൽ നടന്നു. പ്രസിഡന്റ് അമീർ കാരണത്ത് അധ്യക്ഷതവഹിച്ചു.
സമ്മേളനത്തിന്റെ മുഖ്യ അജണ്ടയായ ‘പുതിയ ജനപ്രതിനിധികൾ ഭാവി പരിപാടികൾ’ എന്ന വിഷയത്തിൽ കേന്ദ്ര ജനറൽ സെക്രട്ടറി സഫ്വാൻ നിസ്താർ പഠന ക്ലാസ് നടത്തി.
നോട്ടം ഫിലിം ഫെസ്റ്റിവൽ നടത്തിയ ഷോട്ട് ഫിലിം മത്സരത്തിൽ ബെസ്റ്റ് ആക്ടറായി തെരെഞ്ഞെടുത്ത സലാം ഓലക്കോടിന് ചടങ്ങിൽ ആദരവ് നൽകി. ഡെയ്സി,ഷഫീഖ് ബാവ , സലാം ഓലക്കോട്, നജീബ് എംപി എന്നിവർ ഗാനമാലപിച്ചു. സെക്രട്ടറി ആസിഫ് പാലക്കൽ സ്വാഗതവും കേന്ദ്ര അസി. കൺവീനർ നാസർ മടപ്പള്ളി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

