ആട്ടിടയന്മാർക്ക് ഡെസേർട്ട് കിറ്റുമായി പ്രവാസി വെൽഫെയർ
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് അംഗങ്ങൾ ഡെസേർട്ട് കിറ്റുമായി
കുവൈത്ത് സിറ്റി: കുവൈത്തിലെ മരുഭൂമിയിൽ ജോലിചെയ്യുന്ന ആട്ടിടയന്മാർക്ക് ആശ്വാസമേകി ഡെസേർട്ട് കിറ്റ് പദ്ധതിയുമായി പ്രവാസി വെൽഫെയർ കുവൈത്ത്.
തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും ആവശ്യ വസ്തുക്കളും അടങ്ങിയ 125 കിറ്റുകൾ വിതരണം ചെയ്തു. പ്രവാസി വെൽഫെയർ കുവൈത്തിന്റെ ജനസേവന വിഭാഗമായ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ 16 വാഹനങ്ങളിലായി അമ്പതിലധികം വളണ്ടിയർമാർ സേവനത്തിൽ പങ്കാളികളായി.
പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് റഫീഖ് ബാബു പൊന്മുണ്ടം ഉദ്ഘാടനം ചെയ്തു. മഹ്മൂദ് ഹൈദർ ചാരിറ്റബിൾ, ഗൾഫ് ലാൻഡ് എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ടീം വെൽഫെയർ ക്യാപ്റ്റൻ ഷംസീർ ഉമർ, വൈസ് ക്യാപ്റ്റന്മാരായ റഷീദ് ഖാൻ, നാസർ മഠപ്പള്ളി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

