പ്രവാസി വെൽഫെയർ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രകാശനം
text_fieldsപ്രവാസി വെൽഫെയർ മെഡിക്കൽ ക്യാമ്പ് പോസ്റ്റർ കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു
പൊന്മുണ്ടം മെഡക്സ് ക്ലിനിക് ഓപറേഷൻസ് ഹെഡ് ജുനൈസ് കോയമ്മക്ക് കൈമാറി
പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി : പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂനിറ്റ് മെഡക്സ് മെഡിക്കൽ കെയർ ക്ലിനിക്കുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 11 വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരുമണിവരെ ഫഹാഹീൽ മെഡക്സ് ക്ലിനിക്കിലാണ് ക്യാമ്പ്.
ക്യാമ്പിൽ ഇ.എൻ.ടി, ഡോക്ടർമാരുടെ സേവനം, ബ്ലഡ് പ്രഷർ, കൊളസ്ട്രോൾ, റാൻഡം ബ്ലഡ് ഷുഗർ തുടങ്ങിയവ പരിശോധിക്കാം. ഫഹാഹീൽ മംഗഫ് ഭാഗങ്ങളിൽനിന്ന് ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കായിരിക്കും ക്യാമ്പിൽ അവസരം.
മെഡിക്കൽ ക്യാമ്പ് പോസ്റ്റർ പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡണ്ട് റഫീഖ് ബാബു പൊന്മുണ്ടം മെഡക്സ് ക്ലിനിക് ഓപ്പറേഷൻസ് ഹെഡ് ജുനൈസ് കോയമ്മക്ക് കൈമാറി പ്രകാശനം ചെയ്തു. മെഡക്സ് ക്ലിനിക് ഇൻഷുറൻസ് മാനേജർ അജയ് കുമാർ, പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് പ്രസിഡണ്ട് എം.കെ. അബ്ദുൽ ഗഫൂർ , പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര വൈസ് പ്രസിഡണ്ട് അനിയൻ കുഞ്ഞു പാപ്പച്ചൻ,
ടീം വെൽഫെയർ കേന്ദ്ര കൺവീനർ ഷംസീർ ഉമ്മർ, മെഡക്സ് ക്ലിനിക് ഫഹാഹീൽ ഒക്ക്യൂപ്പേഷണൽ ഡിപ്പാർട്മെന്റ് മാനേജർ ജാബിർ കോയിമ്മ, പ്രവാസി വെൽഫെയർ ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി ഉസാമ അബ്ദുൾറസാഖ്, ട്രഷറർ ഹാരിസ് ഹസ്സൻ, കെ.വി.ഫവാസ് എന്നിവർ പങ്കടുത്തു. വിവരങ്ങൾക്ക് 66610075, 50985183.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

