പ്രവാസി വെൽഫെയർ കുവൈത്ത് മെഡിക്കൽ ക്യാമ്പ്
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂനിറ്റ് മെഡിക്കൽ ക്യാമ്പ് കേന്ദ്ര പ്രസിഡന്റ്
റഫീഖ് ബാബു പൊന്മുണ്ടം ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രവാസി വെൽഫെയർ കുവൈത്ത് ഫഹാഹീൽ യൂനിറ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മെഡക്സ് മെഡിക്കൽ ക്ലിനിക്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ ഫഹാഹീൽ, മംഗഫ്, ശുഐബ ക്യാമ്പ് എന്നിവിടങ്ങളിൽ താമസിക്കുന്ന നിരവധി തൊഴിലാളികൾ ഉപയോഗപ്പെടുത്തി.
ഫഹാഹീൽ മെഡക്സ് ക്ലിനിക്കിൽ നടന്ന ക്യാമ്പിൽ സൗജന്യ മെഡിക്കൽ ടെസ്റ്റുകൾ, ഡോക്ടർമാരുടെ സേവനം എന്നിവ ലഭ്യമായിരുന്നു. ഡോ.അജ്മൽ, ഡോ.വാണിശ്രീ എന്നിവർ രോഗികളെ പരിശോധിച്ചു. പ്രവാസി വെൽഫെയർ കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു പൊന്മുണ്ടം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ യൂനിറ്റ് പ്രസിഡന്റ് എം.കെ. അബ്ദുൽ ഗഫൂർ അധ്യക്ഷതവഹിച്ചു. കേന്ദ്ര വൈസ് പ്രസിഡന്റ് അനിയൻ കുഞ്ഞ് പാപ്പച്ചൻ, വർക്കിംഗ് കമ്മിറ്റി അംഗം കെ. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് ഭാവിയിൽ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുമെന്ന് മെഡക്സ് ഇൻഷുറൻസ് മാനേജർ അജയ്കുമാർ പറഞ്ഞു. മെഡക്സ് ഒക്കുപ്പേഷനൽ ഹെൽത്ത് മാനേജർ ജാബിർ കോയമ്മ, അസി. ഓപറേഷൻ മാനേജർ ആഖിഫ് ലാൽ എന്നിവർ സന്നിഹിതരായിരുന്നു. കൺവീനർ അബ്ദുള്ള ഫൈസൽ നന്ദി പറഞ്ഞു.
റമീസ് മുഹമ്മദ്, ഫവാസ് കെ.വി, മുജീബ് റഹ്മാൻ, അൻവർ സാദത്ത്, മൊയ്തീൻ കുട്ടി, സുൽഫിക്കർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

