പ്രവാസി വെൽഫെയർ കുവൈത്ത് നേതൃസംഗമം
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് നേതൃസംഗമത്തിൽ
പ്രസിഡന്റ് ലായിക് അഹമ്മദ് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് പുതിയ ഭാരവാഹികൾക്കായി നേതൃസംഗമം സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെന്ററിൽ സംഘടിപ്പിച്ച സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഇർഷാദ് ഉദഘാടനം ചെയ്തു. പ്രവാസി വെൽഫെയർ കുവൈത്ത് പ്രസിഡന്റ് ലായിക്ക് അഹമ്മദ് അധ്യക്ഷത വഹിച്ചു. 14 ജില്ലകളുടെയും നാലു യൂനിറ്റുകളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങൾ, വകുപ്പു ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. ‘ഒരു നല്ല നേതാവിലേക്ക്’ എന്ന വിഷയത്തിൽ വൈസ് പ്രസിഡന്റ് അൻവർ സഈദും ‘പ്രവാസി വെൽഫെയർ ഊന്നലുകളും പ്രവർത്തനങ്ങളും’ എന്ന വിഷയത്തിൽ ട്രഷറർ ഖലീലുറഹ്മാനും ക്ലാസുകൾ നയിച്ചു.
ജനറൽ സെക്രട്ടറി രാജേഷ് മാത്യു, അസിസ്റ്റന്റ് ട്രഷറർ വിഷ്ണു നടേശ്, സെക്രട്ടറി വഹീദ ഫൈസൽ എന്നിവർ വകുപ്പുതല പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി. ചോദ്യോത്തര സെഷൻ സെക്രട്ടറി അൻവർ ഷാജി നിയന്ത്രിച്ചു. മാത്യു, ഹരിത ഹരിദാസ്, ഫൈസൽ വടക്കേകാട്, അബ്ദുൽ വാഹിദ് എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. വ്യത്യസ്ത വിഷയങ്ങളിൽ ഗ്രൂപ് ചർച്ചകളും നടന്നു. വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞ്, റഫീഖ് ബാബു, പി.ടി.പി. ആയിഷ, സെക്രട്ടറിമാരായ ജവാദ് അമീർ, സഫ്വാൻ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പ്രവാസി വെൽഫെയർ സെക്രട്ടറി അഷ്കർ മാളിയേക്കൽ സ്വാഗതവും വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ ഷൗക്കത്ത് വളാഞ്ചേരി നന്ദിയും പറഞ്ഞു.
പ്രവാസി വെൽഫെയർ കുവൈത്ത് നേതൃസംഗമത്തിൽ അംഗങ്ങൾ

