പ്രവാസി വെൽഫെയർ കുവൈത്ത് ചർച്ച സംഗമം
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് അബൂഹലീഫ യൂനിറ്റ്
ചർച്ച സംഗമത്തിൽ പി.പി. അബ്ദുറസാഖ് പെരിങ്ങാടി
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് അബൂഹലീഫ യൂനിറ്റ് ‘സമകാലിക കേരളം’ എന്ന വിഷയത്തിൽ ചർച്ച സംഗമം സംഘടിപ്പിച്ചു. ആനുകാലിക രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ വിശകലനം ചെയ്ത സംഗമത്തിൽ പി.പി അബ്ദുറസാഖ് പെരിങ്ങാടി വിഷയമവതരിപ്പിച്ചു സംസാരിച്ചു.
യൂനിറ്റ് പ്രസിഡന്റ് മുജീബ് മലപ്പുറം അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര വൈ. പ്രസിഡന്റ് റഫീഖ്ബാബു പൊന്മുണ്ടം, അസ്ക്കർ മാളിയേക്കൽ, അലി വെള്ളാരതൊടി, തസ്നീം കൊച്ചാന്നൂർ, സമദ്, സാജിദ് നന്മണ്ട, സമീർ കെ.സി എന്നിവർ സംസാരിച്ചു. യൂനിറ്റ് സെക്രട്ടറി അബ്ദുറഹിമാൻ സ്വാഗതവും നൗഷാദ് വടകര നന്ദിയും പറഞ്ഞു.

