പ്രവാസി വെൽഫെയർ കുവൈത്ത് സിറ്റി യൂനിറ്റ് യോഗം
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് സിറ്റി യൂനിറ്റ് യോഗത്തിൽ ലായിക് അഹ്മദ് മുഖ്യ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സിറ്റി യൂനിറ്റ് യോഗം ഒരുമ ഹാളിൽ നടന്നു. പ്രസിഡന്റ് ഷാജി ആലുവ അധ്യക്ഷത വഹിച്ചു. ലായിക് അഹ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാനും ജാഗ്രതയോടെ മുന്നേറാനും അദ്ദേഹം ഓർമപ്പെടുത്തി. നോർക്ക, പ്രവാസി ക്ഷേമനിധി എന്നിവയിൽ കൂടുതൽ പേരെ ചേർക്കുന്നതിന് നോർക്ക സിറ്റിങ് നടത്താനും ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു. ചോദ്യോത്തര സെഷനും നടന്നു. സെക്രട്ടറി യാസിർ സ്വാഗതവും യൂസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

