പ്രവാസി വെൽഫെയർ കുവൈത്ത് അബ്ബാസിയ യൂനിറ്റ് സമ്മേളനം
text_fieldsപ്രവാസി വെൽഫെയർ കുവൈത്ത് അബ്ബാസിയ യൂനിറ്റ് സമ്മേളനം അഷ്കർ മാളിയേക്കൽ
ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് അബ്ബാസിയ യൂനിറ്റ് സമ്മേളനം അബ്ബാസിക പ്രവാസി ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ഫൈസൽ വടക്കേക്കാട് അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് അഷ്കർ മാളിയേക്കൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരള രാഷ്ട്രീയത്തിൽ അനിഷേധ്യമായ ശക്തിയും സ്വാധീനവും വെൽഫെയർ പാർട്ടി നേടിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് നിലമ്പൂർ തെരഞ്ഞെടുപ്പെന്ന് അദ്ദേഹം സൂചിപ്പിച്ചു. വെൽഫെയർ പാർട്ടി കേരളത്തിൽ നടത്തിയ സാഹോദര്യ യാത്രാനുഭവത്തെക്കുറിച്ച് യൂനിറ്റ് ജോയിൻ സെക്രട്ടറി മൊയ്തു വിവരിച്ചു.
‘വേടൻ പാട്ടും നവോത്ഥാന രാഷ്ട്രീയവും’ എന്ന വിഷയത്തിൽ യൂനിറ്റ് പ്രസിഡന്റ് ഫൈസൽ വടക്കേക്കാട് സംസാരിച്ചു. പ്രവാസികൾക്കിടയിലെ സമ്പാദ്യ പദ്ധതിയായ സഞ്ചയ്കയെക്കുറിച്ച് മറിയം, ഗീത എന്നിവർ സംസാരിച്ചു. യൂനിറ്റ് നടത്താൻ ഉദ്ദേശിക്കുന്ന മെഗാ പ്രോഗ്രാമിനെ കുറിച്ച് നൗഫൽ വടകര വിശദീകരിച്ചു. ജോയിന്റ് സെക്രട്ടറി മൊയ്തു സ്വാഗതവും ട്രഷറർ ആഷിഫ് നന്ദിയും പറഞ്ഞു. സംഘടനയിലേക്ക് പുതുതായി കടന്നുവന്നവർക്ക് യോഗത്തിൽ സ്വീകരണം നൽകി.

