പ്രവാസി ക്ഷേമനിധി: കോഴിക്കോട് റീജനൽ ഓഫിസിനെതിരെ പരാതി
text_fieldsകുവൈത്ത് സിറ്റി: പ്രവാസി ക്ഷേമനിധി പദ്ധതി പ്രവർത്തനങ്ങളിൽ, കോഴിക്കോട് റീജനൽ ഓഫീസിൽ ഗുരുതര വീഴ്ചകൾ ഉള്ളതായി കുവൈത്ത് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി. അർഹരായ നിരവധി പേരുടെ പെൻഷൻ അപേക്ഷകൾ കോഴിക്കോട് റീജനൽ ഓഫീസിൽ നടപടികൾ പൂർത്തിയാകാതെ കെട്ടിക്കിടക്കുന്നതായി കെ.എം.സി.സി ചൂണ്ടികാട്ടി.
ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റം, ഫോൺ കോളുകളോട് പ്രതികരണമില്ല, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, അപേക്ഷകളിലെ അനാവശ്യ കാലതാമസം എന്നിവയും കോഴിക്കോട് റീജനൽ ഓഫീസിൽ നിലനിൽക്കുന്നു. വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകി.
പ്രവാസികളുടെ ക്ഷേമത്തിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതികൾ അവർക്കും അവരുടെ കുടുംബങ്ങൾക്കും യഥാസമയം പ്രയോജനപ്പെടുമ്പോഴാണ് യഥാർഥ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നത്. വർഷങ്ങളോളം പ്രവാസജീവിതം നയിച്ചശേഷം പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ടിവരുന്നത് വേദനാജനകമാണ്. തീർപ്പാകാതെ കിടക്കുന്ന അപേക്ഷകൾ സമയബന്ധിതമായി പരിശോധിച്ച് അർഹരായവർക്ക് പെൻഷൻ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക നടപടി സ്വീകരിക്കണമെന്നും കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് അസീസ് തിക്കോടി പരാതിയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

