പ്രവാസി വെൽെഫയർ ക്രിക്കറ്റ് ടൂർണമെന്റ് നാളെ
text_fieldsലയൺസ് സാൽമിയ ടീം ജേഴ്സി പ്രകാശനം ലുലു എക്സ്ചേഞ്ച് കുവൈറ്റ് ഓപ്പറേഷൻസ്
ഹെഡ് ശഫാസ് അഹമ്മദ് ടീം ക്യാപ്റ്റൻ അബ്ദുൽ സലാമിന് നൽകി നിർവഹിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസി വെൽഫെയർ കുവൈത്ത് സാൽമിയ യൂണിറ്റ് ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പ്രവാസി വെൽഫയർ കുവൈത്തിലെ എട്ടു യൂനിറ്റുകൾ പങ്കെടുക്കുന്ന മൽസരം വെള്ളിയാഴ്ച കുവൈത്ത് സിറ്റിയിലെ മിർഗാബ് വെൽഫയർ ഗ്രൗണ്ടിൽ നടക്കും.
ഉച്ചക്ക് ഒന്നിന് ആരംഭിക്കുന്ന മത്സരം പ്രവാസി വെൽഫയർ കുവൈത്ത് കേന്ദ്ര പ്രസിഡന്റ് റഫീഖ് ബാബു ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടന മത്സരത്തിൽ ടീം അബ്ബാസിയ സിറ്റി- സൂപ്പർ കിങ്സിനെയും ഹിറ്റ് സ്ക്വാഡ്- ഫർവാനിയ ജലീബ് ഹോമീസിനെയും നേരിടും.
രണ്ടാം മത്സരത്തിൽ ടീം ഫഹാഹീൽ ലയൺസ് സാൽമിയയെയും ടീം അബൂ ഖലീഫ റിഗ്ഗയി വാറിയേഴ്സിനെയും നേരിടും. വിജയികൾക്ക് ട്രോഫി, ക്യാഷ് അവാർഡ്, ഫുഡ് വൗച്ചർ എന്നിവക്ക് പുറമേ ബെസ്റ്റ് ബൗളർ, ബെസ്റ്റ് ബാറ്റ്സ് മാൻ, മാൻ ഓഫ് ദി സീരീസ്, മാൻ ഓഫ് ദി മാച്ച് അവാർഡുകളും ഉണ്ടായിരിക്കുമെന്ന് സംഘടകർ അറിയിച്ചു.
മൽസരത്തിൽ പങ്കെടുക്കുന്ന ലയൺസ് സാൽമിയ ടീമിന്റെ ജേഴ്സി ലുലു എക്സ്ചേഞ്ച് കുവൈത്ത് ഓപ്പറേഷൻസ് ഹെഡ് ശഫാസ് അഹമ്മദ് ടീം ക്യാപ്റ്റൻ അബ്ദുൽ സലാമിന് നൽകി പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

