Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്...

കു​വൈ​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ചാ​ർ​ട്ട​ർ വി​മാ​നം

text_fields
bookmark_border
കു​വൈ​ത്ത് പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ചാ​ർ​ട്ട​ർ വി​മാ​നം
cancel

കു​വൈ​ത്ത് സി​റ്റി: പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തി​ൽ യാ​ത്രാ ത​ട​സ്സ​ങ്ങ​ൾ മൂ​ലം കു​വൈ​ത്തി​ൽ ദു​രി​ത​ത്തി​ലാ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് പ്ര​ത്യേ​ക ചാ​ർ​ട്ട​ർ വി​മാ​നം. 25‌0 ലേ​റെ യാ​ത്ര​ക്കാ​രു​മാ​യി ചൊ​വ്വാ​ഴ്ച സൗ​ദി​യി​ലെ ദ​മാ​മി​ൽ പു​റ​പ്പെ​ട്ട കു​വൈ​ത്ത് എ​യ​ർ​വേ​സ് വി​മാ​നം രാ​ത്രി കൊ​ച്ചി​യി​ലെ​ത്തി. വി​സി​റ്റ് വി​സ​യി​ലും മ​റ്റു​മാ​യി കു​വൈ​ത്തി​ലെ​ത്തി, നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മ​ട​ക്ക​യാ​ത്ര അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​വ​ർ​ക്ക് ഈ ​ചാ​ർ​ട്ട​ർ വി​മാ​നം തു​ണ​യാ​യി.

തി​ങ്ക​ളാ​ഴ്ച രാ​ത്രി കു​വൈ​ത്തി​ലെ ഖൈ​റാ​ൻ മാ​ളി​ൽ സ​ജ്ജീ​ക​രി​ച്ച പ്ര​ത്യേ​ക കേ​ന്ദ്ര​ത്തി​ൽ വെ​ച്ചാ​ണ് യാ​ത്ര​ക്കാ​രു​ടെ ചെ​ക്ക്-​ഇ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. യാ​ത്ര ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​നാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കേ​ന്ദ്ര നേ​താ​ക്ക​ളും സ​ന്ന​ദ്ധ സേ​വ​ന​ത്തി​നാ​യി ടീം ​വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ക​രും ക​ർ​മ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ​ക്ക് ല​ഘു​ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്ത ശേ​ഷ​മാ​ണ് ഭാ​ര​വാ​ഹി​ക​ൾ അ​വ​രെ യാ​ത്ര​യാ​ക്കി​യ​ത്. തി​രി​ച്ചു​ള്ള ഇ​തേ വി​മാ​ന​വും ചാ​ർ​ട്ട​ർ ചെ​യ്തി​രി​ക്കു​ന്ന​ത് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്താ​ണ്. മ​ട​ക്ക​യാ​ത്ര​യി​ലും പ്ര​വാ​സി​ക​ൾ​ക്ക് സം​ഘ​ട​ന ആ​ശ്വാ​സ​മേ​കു​ന്നു​ണ്ട്. ജോ​ലി സം​ബ​ന്ധ​മാ​യ അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കു​വൈ​ത്തി​ലേ​ക്ക് തി​രി​കെ വ​രേ​ണ്ട​വ​രെ നി​ര​വ​ധി പ്ര​വാ​സി​ക​ളെ ഇ​തേ ചാ​ർ​ട്ട​ർ വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ൽ​നി​ന്നും കു​വൈ​ത്തി​ൽ എ​ത്തി​ച്ചു.

വി​സ കാ​ലാ​വ​ധി തീ​രു​ന്ന​വ​രും ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ വൈ​കു​ന്ന​വ​രു​മാ​യ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ഈ ​യാ​ത്ര ആ​ശ്വാ​സ​മാ​യി വി​മാ​ന യാ​ത്രാ​നി​ര​ക്ക് കു​ത്ത​നെ ഉ​യ​രു​ക​യും പ്ര​വാ​സി​ക​ൾ ക​ടു​ത്ത പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പോ​ലും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ടാ​തി​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലു​മാ​ണ് നി​ല​വി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ൽ പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കി​യ​തെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.മു​മ്പ് കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ 165 പ്ര​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ ചാ​ർ​ട്ട​ർ വി​മാ​നം അ​യ​ച്ചി​രു​ന്നു പ്ര​വാ​സി വെ​ൽ​ഫെ​യ​ർ കു​വൈ​ത്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatewelfareCharter FlightKuwaitisExpatriates
News Summary - Expatriate Welfare Charter Flight a Relief for Kuwaiti Expatriates
Next Story